വോട്ടെണ്ണൽ തടയാൻ കോടതിയിൽ പോകുമെന്ന ട്രംപിൻറെ ഭീഷണി; നേരിടാൻ അഭിഭാഷക സംഘം തയ്യാറെന്ന് ബൈഡൻ

വോട്ടെണ്ണൽ തടയാൻ കോടതിയിൽ പോകുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നോട്ട് പോകുകയാണെങ്കിൽ അതിനെ നേരിടാൻ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥനാർത്ഥി ജോ ബൈഡന്റെ അഭിഭാഷക സംഘം തയ്യാറാണെന്ന് ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ മാനേജർ അറിയിച്ചു.

Read more

“വോട്ട് കൃത്യമായി പട്ടികപ്പെടുത്തുന്നത് തടയാൻ കോടതിയിൽ പോകാമെന്ന ഭീഷണിയുമായി പ്രസിഡന്റ് മുന്നോട്ട് പോയാൽ, ആ ശ്രമത്തെ ചെറുക്കാൻ ഞങ്ങളുടെ അഭിഭാഷക സംഘം തയ്യാറായി നിൽക്കുകയാണ്,” ബൈഡൻ പ്രചാരണത്തിന്റെ മാനേജർ ജെൻ ഒ മാലി ദില്ലൺ പ്രസ്താവനയിൽ പറഞ്ഞു .