ജോ ബൈഡനെ അടുത്ത യു.എസ് പ്രസിഡന്റായി സാക്ഷ്യപ്പെടുത്തി യു.എസ് കോൺഗ്രസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ പരാജയം അംഗീകരിക്കാനും വിജയിയായ ജോ ബൈഡന് സമാധാനപരമായി അധികാര കൈമാറാനും വിസമ്മതിച്ച ഡൊണൾഡ് ട്രംപിന് ഇത് തിരിച്ചടിയായി.
നേരത്തെ ട്രംപ് അനുകൂലികൾ വാഷിംഗ്ടൺ ഡി.സിയിലെ കാപ്പിറ്റോൾ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറിയതിനെ തുടർന്നുണ്ടായ അക്രമത്തിൽ നാല് പേരാണ് മരിച്ചത്. ട്രംപിന്റെ നിർദേശ പ്രകാരമുള്ള അട്ടിമറി ശ്രമമായിരുന്നു ഇതെന്നാണ് ആരോപണം.
വിജയിക്കാൻ ആവശ്യമായ ഇലക്ട്‌റൽ വോട്ടുകൾ ബൈഡന് നിരസിക്കാനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ ശ്രമങ്ങളെ സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും അംഗങ്ങൾ വിജയകരമായി പരാജയപ്പെടുത്തി, ബൈഡനെ അടുത്ത യു.എസ് പ്രസിഡന്റായി സാക്ഷ്യപ്പെടുത്തികൊണ്ടുള്ള പ്രഖ്യാപണവും ഹർഷാരവത്തോടെയാണ് വരവേറ്റത്.
നവംബറിൽ ട്രംപിനെതിരായ ബൈഡന്റെ 306-232 വിജയത്തിന്റെ സ്ഥിരീകരണം, 2020 ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ അസാധുവാക്കാനുള്ള ട്രംപിന്റെയും അദ്ദേഹത്തിന്റെ അനുയായികളുടെയും വിവാദപരവും സമതകളില്ലാത്തതുമായ ശ്രമങ്ങളെ പരാജയപ്പെടുത്തി.
Read more
മുറപ്രകാരമുള്ള അധികാര കൈമാറ്റം വാഗ്ദാനം ചെയ്ത് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഉടൻ ഒരു പ്രസ്താവന പുറത്തിറക്കി. താൻ മുന്നണി രാഷ്ട്രീയത്തിൽ തുടരുമെന്നും ട്രംപ് പറഞ്ഞു. 2024- ൽ ട്രംപ് വീണ്ടും മത്സരിക്കാമെന്ന അഭ്യൂഹങ്ങൾ ഉണ്ട്. തിരഞ്ഞെടുപ്പ് ഫലത്തോട് തനിക്ക് തീർത്തും വിയോജിപ്പുണ്ടെങ്കിലും ജനുവരി 20- ന് അധികാരമാറ്റം സംഭവിക്കുമെന്ന് ട്രംപ് പറഞ്ഞു.