പൊലീസ് യൂണിഫോം അണിയണം; വാഹനത്തില്‍ കറങ്ങണം; മൂന്നുവയസുകാരന്റെ ആഗ്രഹം ഏറ്റെടുത്ത് അബുദാബി പൊലീസ്; കൈയടിച്ച് നെറ്റിസണ്‍സ്

പൊലീസ് യൂണിഫോം അണിഞ്ഞ് ഉദ്യോഗസ്ഥനാകാനുള്ള മൂന്നുവയസുകാരന്റെ ആഗ്രഹം സഫലമാക്കി അബുദാബി പൊലീസ്. അബുദാബി പൊലീസിലെ ട്രാഫിക് അവേര്‍നെസ് ആന്‍ഡ് എജുക്കേഷന്‍ സംഘമാണ് പുതിയ മാതൃക തീര്‍ത്തത്.

പട്രോളിങ് വാഹനത്തില്‍ നഗരം ചുറ്റാനും പോലീസ് ജോലികള്‍ നേരിട്ട് കാണാനുമുള്ള കുട്ടിയുടെ ആഗ്രഹമാണ് ഇമിറാത്തി ശിശുദിനത്തില്‍ പൊലീസ് സഫലമാക്കിയത്.

Read more

അബുദാബി നഗരത്തിലൂടെ പൊലീസ് വാഹനത്തില്‍ സൈറണ്‍മുഴക്കി പോകുമ്പോള്‍ കുട്ടി വളരെ സന്തോഷത്തോടെയാണ് പ്രതികരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സാമൂഹികസുരക്ഷ ഉറപ്പാക്കുന്നതിനും കുട്ടികളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനും മെയ്ക്ക് എ വിഷ് ഫൗണ്ടേഷന്‍ സി.ഇ.ഒ. ഹനി അല്‍ സുബൈദി അബുദാബി പോലീസിന് നന്ദിപറഞ്ഞു. ഒരു ദിവസമെങ്കിലും അബുദാബി പൊലീസ് ആയതിന്റെ ത്രില്ലിലാണ് കുട്ടി. പൊലീസ് യൂണിഫോം അണിഞ്ഞ് നില്‍ക്കുന്ന കുട്ടിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.