ലോകത്ത് ഏറ്റവുമധികം നികുതി ചുമത്തുന്നവര്‍; ഇന്ത്യയ്ക്ക് ഇനിയും പണം നല്‍കേണ്ടതില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് നല്‍കി വന്നിരുന്ന ധനസഹായം നിറുത്തലാക്കിയതില്‍ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫണ്ട് ചെലവഴിച്ചിരുന്നത് അനാവശ്യമായിരുന്നെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. ഇന്ത്യക്ക് എന്തിനാണ് ഇത്രയും ഫണ്ട് നല്‍കിയതെന്നും ട്രംപ് ചോദിച്ചു.

ഇന്ത്യക്ക് എന്തിന് 21 മില്യണ്‍ ഡോളര്‍ നല്‍കണം. അവര്‍ക്ക് ആവശ്യത്തിന് പണമുണ്ട്. ലോകത്ത് ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയോടും പ്രധാനമന്ത്രിയോടും ബഹുമാനമുണ്ട്. പക്ഷേ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഇത്രയും പണം നല്‍കുന്നത് എന്തിനാണ് എന്നായിരുന്നു ട്രംപ് ചോദിച്ചത്.

ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ 21 മില്യണ്‍ ഡോളര്‍ നമ്മള്‍ ചെലവഴിക്കേണ്ടതുണ്ടോ? മറ്റാരെയോ തിരഞ്ഞെടുക്കാന്‍ വേണ്ടിയാണ് അവര്‍ ശ്രമം നടത്തിയതെന്നാണ് എനിക്ക് തോന്നുന്നതെന്നും ട്രംപ് പറഞ്ഞു. ബൈഡന്‍ ഭരണകൂടത്തിനായി ഇന്ത്യന്‍ ജനത പിന്തുണച്ചുവെന്നായിരുന്നു ട്രംപിന്റെ പരോക്ഷ നിലപാട്.

ഇക്കാര്യം ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതുണ്ട്. എന്നാണ് ട്രംപ് പ്രതികരിച്ചത്. മയാമിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഡോജിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു റദ്ദാക്കല്‍ നടപടി.