പാകിസ്ഥാനിൽ വെടിവെപ്പ്; 20 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ ഉണ്ടായ വെടിവെപ്പിൽ 20 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു. തോക്കുമായി എത്തിയ ഒരുകൂട്ടം ആളുകൾ ഖനിത്തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ 7 പേർക്ക് പരിക്കേട്ടിട്ടുണ്ട്.

പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സംഭവം. തലസ്ഥാനത്ത് എസ് സി ഒ ഉച്ചകോടിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് ഓഫീസർ ഹമയൂൺ ഖാൻ നസീർ പറഞ്ഞു. 16, 17 തീയതികളിലാണ് ഉച്ചകോടി നടക്കുക. കൽക്കരി ഖനിയിലെ തൊഴിലാളികളുടെ താമസസ്ഥലം ലക്ഷ്യമിട്ടായിരുന്നു തോക്കുധാരികളുടെ ആക്രമണം.

വ്യാഴാഴ്ച രാത്രി ദുകി ജില്ലയിലെ ഒരു കൽക്കരി ഖനിയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് ഇരച്ചുകയറുകയറിയ തോക്കുധാരികൾ ആളുകളെ കൂട്ടിയ ശേഷം അവർക്ക് നേരെ വെടിയുതിർത്തു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ബലൂചിസ്ഥാനിലെ പഷ്തൂൺ സംസാരിക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. മരിച്ചവരിൽ മൂന്ന് അഫ്ഗാൻകാരും ഉണ്ട്. അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള നാല് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.