ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ കോടീശ്വരനാകുന്നു

സ്‌പേസ് എക്‌സ് സി ഇ ഒ ഇലോണ്‍ മസ്‌കിനെ പിന്തള്ളിക്കൊണ്ട് ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ കോടിശ്വരനാകുമെന്ന് റിപ്പോര്‍ട്ട്. ബ്‌ളുംബര്‍ഗ് ബില്യണയേര്‍സ് ഇന്‍ഡക്‌സ് പ്രകാരം 121 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ആസ്തിയാണ് ഗൗതം അദാനിക്കുള്ളത്. എലോണ്‍ മസ്‌കിന്റെ 137 ബില്യണ്‍ അമേരിക്കന്‍ ഡോളറും.

എന്നാല്‍ ഈ വര്‍ഷം ഇലോണ്‍ മസ്‌കിന്റെ ആസ്തി 134 ബില്യണ്‍ ഡോളര്‍ ആയി കുറയാന്‍ സാധ്യത നിലനില്‍ക്കുമ്പോള്‍ ഗൗതം അദാനിയുടെ മൊത്തം ആസ്തിയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 44 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വര്‍ധനയാണുണ്ടായതെന്നാണ് ബ്‌ളൂംബര്‍ഗ് ബില്യണയേര്‍സ് വിലയിരുത്തുന്നതെന്നും ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് അടക്കമുളള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇലോണ്‍ മസ്‌കിന്റെ ആസ്തിയിലുള്ള ഇടിവ് തുടര്‍ന്നാല്‍ വരുന്ന അഞ്ചാഴ്ചക്കുള്ളില്‍ ഇലോണ്‍ മസ്‌കിനെ പിന്തളളി ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ സമ്പന്നനാകുമെന്നാണ് ബ്‌ളൂംബര്‍ഗിന്റെ വിലയിരുത്തല്‍.

Read more

കഴിഞ്ഞ ഡിസംബര്‍ 31 ന് തന്നെ ലോകത്തിലെ ഒന്നാമത്തെ കോടീശ്വരന്‍ എന്ന പദവി ഇലോണ്‍ മസ്‌കിന് നഷ്ടമായിരുന്നു. ലോകത്തിലെ ‘ല്ക്ഷ്വറി ടൈക്കൂണ്‍’ എന്നറിയപ്പെടുന്ന ബെര്‍ണാഡ് ആര്‍നോള്‍ഡാണ് ഇലോണ്‍ മസ്‌കിനെ കടത്തിവെട്ടി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളായി തീര്‍ന്നത്. ഇലോണ്‍ മസ്‌കിന്റെ ഇലട്രിക് കാര്‍ കമ്പനിയായ ടെസ്‌ല യുടെ ഓഹരികളില്‍ വന്ന വന്‍ ഇടിവാണ് അദ്ദേഹത്തെ ലോകത്തിലെ ഒന്നാം നമ്പര്‍ കോടീശ്വരന്‍ എന്ന സ്ഥാനത്ത് നിന്ന് പിന്നോട്ടു തള്ളിയത്.