അമേരിക്കയിൽ കോവിഡ്-19 ബാധിച്ച് ശിശുമരണം; അപൂർവമെന്ന് നിഗമനം

കോവിഡ്-19 അസുഖത്തെത്തുടർന്ന് യു.എസിൽ ഒരു ശിശു മരിച്ചതായി ഇല്ലിനോയിസ് സ്റ്റേറ്റ് അധികൃതർ ശനിയാഴ്ച അറിയിച്ചു, കൊറോണ വൈറസ് ആഗോള പകർച്ചവ്യധിക്കിടെ ഈ ശിശുമരണം അപൂർവമായ ഒരു കേസായാണ് പരിഗണിക്കപ്പെടുന്നത് എന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളിൽ “ഒരു ശിശു” ഉൾപ്പെടുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ ഗവർണർ ജെ ബി പ്രിറ്റ്സ്‌കർ പറഞ്ഞു.

ചിക്കാഗോയിൽ മരിച്ച കുട്ടിക്ക് ഒരു വയസ്സിന് താഴെയാണ് പറയാമെന്നും കോവിഡ് -19 സ്ഥിരീകരിച്ചതായും സ്റ്റേറ്റ് പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു.

“ഒരു ശിശുവിനും മുമ്പൊരിക്കലും കോവിഡ്-19 ബാധിച്ച് മരണം സംഭവിച്ചിട്ടില്ല,” ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എൻഗോസി എസികെ പ്രസ്താവനയിൽ പറഞ്ഞു. “മരണകാരണം കണ്ടെത്താൻ പൂർണ്ണ അന്വേഷണം നടക്കുന്നു.”

വാർത്ത വളരെ വിഷമകരമാണെന്ന് പ്രിറ്റ്സ്‌കർ പറഞ്ഞു. “ഈ വാർത്ത എത്രമാത്രം ദുഃഖകരമാണെന്ന് എനിക്കറിയാം, പ്രത്യേകിച്ച് ഒരു ശിശു മരണം,” അദ്ദേഹം പറഞ്ഞു.