ഇന്ത്യൻ, ചൈനീസ് വിനോദ സഞ്ചാരികൾ, ബിസിനസ് സന്ദർശനം നടത്തുന്നവർ എന്നിവർ വിസ നേടണമെന്ന നിബന്ധന ഉപേക്ഷിക്കുമെന്ന് ദക്ഷിണ അമേരിക്കൻ രാഷ്ട്രമായ ബ്രസീലിന്റെ പ്രസിഡന്റ് ജെയർ ബോൾസൊനാരോ വ്യാഴാഴ്ച പറഞ്ഞു.
ഈ വർഷം തുടക്കത്തിലാണ് തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ ബോൾസൊനാരോ അധികാരത്തിൽ വന്നത് നിരവധി വികസിത രാജ്യങ്ങൾക്ക് ബ്രസീൽ സന്ദർശിക്കുന്നതിന് വിസ വേണ്ടെന്ന നയം ഇദ്ദേഹം സ്വീകരിച്ചിരുന്നു. എന്നാൽ വികസ്വര രാജ്യങ്ങളിലേക്ക് ആ നയം വ്യാപിപ്പിക്കുന്നത് ആദ്യത്തേതാണ്. ജെയർ ബോൾസോനാരോയുടെ ചൈന സന്ദർശനത്തിനിടെയാണ് ഈ പ്രഖ്യാപനമുണ്ടായത്.
Read more
ഈ വർഷം ആദ്യം, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കും ബിസിനസുകാർക്കുമുള്ള വിസ ആവശ്യകത ബ്രസീൽ സർക്കാർ അവസാനിപ്പിച്ചു. എന്നിരുന്നാലും, ആ രാജ്യങ്ങൾ ബ്രസീലിയൻ പൗരന്മാർക്കുള്ള വിസ ആവശ്യകത ഉപേക്ഷിച്ചിട്ടില്ല.