ഗാസയിൽ നിന്ന് കുടിയിറക്കപ്പെടുന്ന പലസ്തീനികളെ പുനരധിവസിപ്പിക്കുന്നതിന് ആഫ്രിക്കൻ പ്രദേശങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസും ഇസ്രായേലും മൂന്ന് കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് യുഎസ്, ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.
ഈ നിർദ്ദേശവുമായി ബന്ധപ്പെട്ട് സുഡാനിൽ നിന്നും സൊമാലിയയിൽ നിന്നുമുള്ള ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടതായും എപി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, യുഎസിന്റെ നിർദ്ദേശം നിരസിച്ചതായി സുഡാൻ ഉദ്യോഗസ്ഥർ പറഞ്ഞതായും സൊമാലിയയിൽ നിന്നുള്ള ഉദ്യോഗസ്ഥർ തങ്ങൾക്ക് ആരുടെയും സമ്പർക്കത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞതായും എപി റിപ്പോർട്ട് ചെയ്തു.
Read more
റോയിട്ടേഴ്‌സിന്റെ അഭിപ്രായത്തിനായുള്ള അഭ്യർത്ഥനകളോട് വൈറ്റ് ഹൗസും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ 17 മാസമായി ഇസ്രായേൽ ഗാസയിൽ നടത്തിയ വംശഹത്യയിൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു. നശിപ്പിക്കപ്പെട്ട പ്രദേശം പുനർനിർമ്മിക്കുന്നതിനായി യുഎസ് ഏറ്റെടുക്കുമെന്ന് ട്രംപ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ആ നിർദ്ദേശത്തിനെതിരെ ലോക രാജ്യങ്ങൾ രംഗത്ത് വന്നതോടെയാണ് ഇങ്ങനെയൊരു തീരുമാനമുണ്ടാകുന്നത്.