വെടിനിർത്തൽ കരാറിന് ശേഷം ഗാസയിൽ ഇസ്രായേൽ വീണ്ടും തുടങ്ങിയ ആക്രമണങ്ങൾ “തുടക്കം മാത്രമാണ്” എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇസ്രായേൽ അതിന്റെ എല്ലാ യുദ്ധ ലക്ഷ്യങ്ങളും നേടുന്നതുവരെ – ഹമാസിനെ നശിപ്പിക്കുകയും തീവ്രവാദ ഗ്രൂപ്പിന്റെ തടവിലാക്കിയ എല്ലാ ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുന്നതുവരെ – പുതിയ ആക്രമണം തുടരുമെന്ന് നെതന്യാഹു പറഞ്ഞു.
ഇനിയുള്ള വെടിനിർത്തൽ ചർച്ചകൾ “ശമനത്തിനു കീഴിൽ” നടക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ചൊവ്വാഴ്ച രാത്രി ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. 2023 ലെ യുദ്ധത്തിന്റെ ആദ്യ മാസങ്ങൾക്ക് ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ അക്രമമാണ് ഇന്നലെ ഒറ്റ ദിവസം കൊണ്ട് നടന്നത്. ആക്രമത്തിൽ പലസ്തീൻ പ്രദേശത്ത് 400 ലധികം പേരുടെ മരണത്തിനിടയാക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തിലാണ് നെതന്യാഹു ഇതൊരു തുടക്കം മാത്രമാണ് എന്ന് പ്രസ്താവിച്ചത്.
“കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹമാസ് ഞങ്ങളുടെ കൈകളുടെ ശക്തി അനുഭവിച്ചു കഴിഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണെന്ന് ഞാൻ നിങ്ങൾക്കും അവർക്കും വാഗ്ദാനം ചെയ്യുന്നു.” നെതന്യാഹു കാഴ്ചക്കാരോട് പറഞ്ഞു. ഗാസയിൽ ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്ന യുദ്ധത്തിന്റെ സാധ്യത ഇസ്രായേൽ പ്രതിരോധ മന്ത്രി നേരത്തെ ഉന്നയിച്ചിരുന്നു.
Read more
“കളിയുടെ നിയമങ്ങൾ മാറിയിരിക്കുന്നുവെന്ന് ഹമാസ് മനസ്സിലാക്കണം.” ഒരു വ്യോമതാവളം സന്ദർശിച്ചപ്പോൾ ഇസ്രായേൽ കാറ്റ്‌സ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ “നരകത്തിന്റെ കവാടങ്ങൾ തുറക്കുമെന്നും ഐഡിഎഫിന്റെ മുഴുവൻ ശക്തിയെയും വായുവിലും കടലിലും കരയിലും നേരിടേണ്ടിവരുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസയുടെ വടക്കേ അറ്റത്തും കിഴക്കൻ ഭാഗങ്ങളും ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. ഉടൻ തന്നെ വീണ്ടും കരാക്രമണം ആരംഭിക്കുമെന്ന് സൂചന നൽകുന്നു.