കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ന്യൂസിലന്‍ഡില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ഇപ്പോഴിതാ കോവിഡ് കാലത്ത് സ്വന്തം കല്യാണം വരെ മാറ്റിവെച്ച് മാതൃകയായിരിക്കുകയാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ദേണ്‍. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് ജസീന്ത ആര്‍ദേണ്‍ തന്റെ വിവാഹച്ചടങ്ങുകള്‍ മാറ്റിവെച്ചത്.
രാജ്യത്തെ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഏറെ നാളുകളായി പങ്കാളികളായി കഴിയുന്നവരാണ് ജസീന്തയും ക്ലാര്‍ക്ക് ഗേയ്ഫോഡും. ഇരുവരും വിവാഹ തീയതി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടക്കുമെന്ന് അറിയിച്ചിരുന്നു. ഇതാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ നീട്ടിയത്. അടുത്ത മാസം അവസാനം വരെ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.
Read more
വാക്സിന്റെ ഇരുഡോസുകളും സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ഇനിമുതല്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതിയെന്നും ജസീന്ത ആര്‍ദേണ്‍ പറഞ്ഞു. പങ്കെടുക്കുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പൊതുഗാതാഗത സംവിധാനം ഉപയോഗിക്കുന്നവരും കടകളില്‍ കയറി ഇറങ്ങുന്നവരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നും ജസീന്ത ആര്‍ദേണ്‍ വ്യക്തമാക്കി.