നേപ്പാളില്‍ വിമാനം തകര്‍ന്നുവീണു; നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

നേപ്പാളില്‍ വിമാനം തകര്‍ന്നുവീണ് അപകടം. ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ നാല് പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അപകട സമയം വിമാനത്തില്‍ 19 യാത്രക്കാരുണ്ടായിരുന്നു.

Read more

പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. രാവിലെ 11 മണിയോടെയായിരുന്നു അപകടം നടന്നത്. സംഭവ സ്ഥലത്ത് പൊലീസിന്റെയും ഫയര്‍ ആന്റ് റെസ്‌ക്യുവിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.