പടിഞ്ഞാറന്‍ ഉക്രൈനിലെ ലീവ് നഗരത്തില്‍ റഷ്യന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ 134 പേര്‍ക്കു പരുക്കേറ്റു. പോളണ്ട് അതിര്‍ത്തിയോട് ചേര്‍ന്ന യാവോറിവ് സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
മരിയോപോളിലും റഷ്യ ശക്തമായ ആക്രമണമാണ് നടത്തുന്നത്. മരിയോപോളിന്റെ കിഴക്കന്‍മേഖല റഷ്യ പിടിച്ചെടുത്തെന്നും ആക്രമണത്തില്‍ന്നും 1,500ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ആയിരക്കണക്കിന് പൗരന്‍മാരെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റാനുള്ള ശ്രമവും പരാജയപ്പെട്ടതായാണ് വിവരം.
Read more
അതേസമയം, ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം പോളണ്ടിലേക്ക് മാറ്റി. ആക്രമണം ശക്തമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികള്‍ മോശമാകുകയാണ്. റഷ്യന്‍ ആക്രമണം പടിഞ്ഞാറന്‍ ഉക്രൈനിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.