ശാസ്ത്രലോകത്ത ഒന്നാകെ അമ്പരപ്പിച്ച് അന്യഗ്രഹ വസ്തുവില്‍ നിന്ന് ഭൂമിയിലേക്ക് റേഡിയോ സിഗ്നല്‍ എത്തുന്നു. ദിവസവും ഒരോ 18 മിനിറ്റ് 18 സെക്കന്റ് ഇടവിട്ട് മണിക്കൂറില്‍ മൂന്ന് തവണ ഈ റേഡിയോ സിഗ്നല്‍ ഭൂമിലേക്ക് എത്തുന്നുണ്ട് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഈ സിഗ്നലിന്റെ ഉറവിടം തേടിയുള്ള യാത്രയിലാണ് ജ്യോതി ശാസ്ത്രജ്ഞര്‍. ഭൂമിയില്‍ നിന്ന് നിരീക്ഷിച്ചാല്‍ അടയാളപ്പെടുത്താനാകുന്ന ഏറ്റവും ശക്തമായ റേഡിയോ തരംഗങ്ങളാണിതെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു. പശ്ചിമ ഓസ്ട്രേലിയയിലെ മുര്‍ച്ചിസണ്‍ വൈഡ്ഫീല് അരെയില് ടെലസ്കോപ്പ് ഉപയോഗിച്ചാണ് ഈ വസ്തുവിനെ നീരിക്ഷിക്കുന്നത്.
ഭൂമിയില്‍ നിന്ന് 4000 പ്രകാശ വര്‍ഷം അകലെയുള്ളതാണ് ഈ വസ്തു. വളരെയധികം തിളങ്ങി നില്‍ക്കുന്നതാണ് ഇതിന്റെ പ്രതലം. ഒപ്പം ശക്തമായ കാന്തികമണ്ഡലവും ഈ വസ്തുവിനുണ്ട്. എന്നാല്‍ ഒരുപാട് രഹസ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
2018 മാര്‍ച്ചിലാണ് ഭൂമിയിലേക്ക് റേഡിയോ സിഗ്നലുകള്‍ വരുന്നതായി ശാസ്ത്രലോകം കണ്ടെത്തുന്നത്. ഗ്രഹങ്ങളും നക്ഷത്രങ്ങളും തമ്മിലുള്ള കാന്തികബന്ധം കൊണ്ടാണ് ഈ സിഗ്നലുകള്‍ വരുന്നതെന്നാണ് ഗവേഷകരുടെ നിലവിലെ നിഗമനം.
Read more
ഒരുപക്ഷേ ഇത് പുതിയ ഗ്രഹമോ നക്ഷത്രമോ ആകാമെന്ന സാധ്യതയും ശാസ്ത്ര ലോകം തള്ളിക്കളയുന്നില്ല. അന്യഗ്രഹ ജീവികള്‍ക്ക് സമാനമായ എന്തെങ്കിലുമാണോ ഈ റേഡിയോ സിഗ്നലുകള്‍ അയക്കുന്നതെന്നും ശാസ്ത്രസംഘം സംശയിക്കുന്നുണ്ട്. അത് പക്ഷേ സാധ്യത കുറവാണ്. ഇത് സ്വാഭാവിക പ്രക്രിയയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃത്രിമമായി ഉണ്ടാക്കുന്നതല്ല.