നിരോധനം ഏർപ്പെടുത്തിയ ട്വിറ്ററിൽ ട്രൂത്ത് സോഷ്യലിന്റെ പോസ്റ്റുകളുമായി മുൻ യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിച്ചാണ് വീണ്ടും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
@PresTrumpTS എന്ന യൂസർ ഐഡിയിലുള്ള അക്കൗണ്ട് വഴിയാണ് പോസ്റ്റുകൾ മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടു പിന്നാലെയായിരുന്നു നിരോോധനം ഏർപ്പെടുത്തിയിരുന്നത്.
2021 ജനുവരി ആറിന് നടന്ന ക്യാപിറ്റോൾ ആക്രമണത്തിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങൾ ട്രംപിന്റെ അക്കൗണ്ടുകൾ നിരോധിച്ചത്. ജനങ്ങളെ ആക്രമണത്തിന് പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ട്രംപിന് വിലക്കേർപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ ‘ട്രൂത്ത് സോഷ്യൽ’ എന്ന പേരിൽ ട്രംപ് പുതിയ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം ആരംഭിക്കുകയായിരുന്നു.
കഴിഞ്ഞ ചെവ്വഴ്ച്ച നിരോധിക്കപ്പെട്ട അക്കൗണ്ടിൽ ഹഫ്‌പോസ്റ്റ് റിപ്പോർട്ട് പ്രകാരം 210 ട്വീറ്റുകളുണ്ടായിരുന്നു. എല്ലാം ട്രംപിന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽനിന്ന് പകർത്തിയവയായിരുന്നു.
ട്വിറ്ററിൽ ട്രംപിന്റെ സാന്നിധ്യം നിലനിർത്താനാണ് ഇത്തരത്തിൽ പ്രവർത്തിച്ചത്. ഏപ്രിൽ മുതൽ പ്രവർത്തിച്ചു തുടങ്ങിയ ഈ അക്കൗണ്ട് വഴി ട്രംപിന്റെ ആജീവാനന്ത ട്വിറ്റർ വിലക്ക് മറികടക്കാനായിരുന്നു ശ്രമം.
Read more
ട്വിറ്ററിൽ നിന്ന് വിലക്ക് നേരിട്ടവർക്ക് മറ്റു അക്കൗണ്ടുകളുണ്ടാക്കിയോ അവരെ പ്രതിനിധീകരിക്കുന്ന അക്കൗണ്ടുകൾ വഴിയോ സമൂഹ മാധ്യമത്തിൽ തുടരാനാകില്ലെന്നാണ് കമ്പനിയുടെ നിലപാട്.