എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെ ട്വിറ്റര്‍ സ്തംഭിച്ചതായി റിപ്പോര്‍ട്ട്. മരണവാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പലര്‍ക്കും ട്വിറ്റര്‍ ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായി റിപ്പോര്‍ട്ട്.
ബക്കിംഗ്ഹാം കൊട്ടാരം എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് കൃത്യം ആറു മിനുറ്റിന് ശേഷം ട്വിറ്റര്‍ സ്തംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ടായിരത്തോളം ഉപയോക്താക്കളാണ് ട്വിറ്റര്‍ സംതഭിച്ചതായി പരാതിപ്പെട്ടത്. അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ജപ്പാന്‍ എന്നിവിടങ്ങളിലാണ് ബുദ്ധിമുട്ടുകള്‍ നേരിട്ടത്.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. ബക്കിങ്ഹാം കൊട്ടാരം പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് എലിസബത്തിന്റെ മരണവാര്‍ത്ത അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ അവരെ അലട്ടിയിരുന്നു. വ്യാഴാഴ്ച രാവിലെയാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം അവരുടെ ആരോഗ്യ നിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക അറിയിച്ചത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Read more
*ബ്രിട്ടിഷ് രാജ്ഞി അന്തരിച്ചാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ക്രമം അനുസരിച്ച് മരണം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രധാനമന്ത്രിയെ വിളിച്ച് ‘ലണ്ടന്‍ ബ്രിജ് ഇസ് ഡൗണ്‍’ എന്ന് ആണ് പറയേണ്ടത്.