റഷ്യയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നത് നിർത്തണം; ഇന്ത്യയോട് അമേരിക്കയുടെ ആവശ്യം

റഷ്യയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നത് നിർത്തണമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഇന്ത്യയോട് ആവശ്യപ്പെട്ടു. ന്യൂഡൽഹിയും വാഷിംഗ്ടണും “മികച്ച ബന്ധം” രൂപപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ത്യ ചരിത്രപരമായി റഷ്യയിൽ നിന്ന് ഗണ്യമായ അളവിൽ സൈനിക ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ട്, അത് അവസാനിപ്പിക്കേണ്ട ഒന്നാണെന്ന് ഞങ്ങൾ കരുതുന്നു.” യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് ഇന്ത്യാ ടുഡേ ടെലിവിഷനോട് പറഞ്ഞു.

പതിറ്റാണ്ടുകളായി ഇന്ത്യയുടെ മുൻനിര പ്രതിരോധ വിതരണക്കാരിൽ ഒന്നാണ് റഷ്യ. ബ്രിക്സ് അടക്കം യുഎസ് ഡോളറിന് പകരമുള്ള ഏതൊരു കറൻസിയെയും ലുട്നിക് എതിർത്തു. “ആഗോള സാമ്പത്തിക കറൻസിയായി ഡോളറിന് പകരമായി ഒരു കറൻസി സൃഷ്ടിക്കാൻ ശ്രമിക്കുന്ന ബ്രിക്‌സിലെ ‘ഐ’ ഇന്ത്യയാണ്.

“ഇന്ത്യയോട് നമുക്ക് ആഴത്തിൽ തോന്നുന്ന സ്നേഹവും വാത്സല്യവും ഇത്തരം കാര്യങ്ങൾ കൊണ്ട് മോശമാവുന്നു.” അദ്ദേഹം പറഞ്ഞു, “ആ കാര്യങ്ങൾ അവസാനിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. വ്യാപാരം കൂടുതൽ നീതിയുക്തമാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.” ഇന്ത്യ തീരുവ കുറയ്ക്കണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെടുന്നതിനിടെയാണ് ഈ പരാമർശം. ഇന്ത്യ തീരുവ കുറയ്ക്കാൻ സമ്മതിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

Read more

“ഇന്ത്യ നമ്മിൽ നിന്ന് വൻതോതിലുള്ള താരിഫുകൾ ഈടാക്കുന്നു. ഭീമമായ തുക. ഇന്ത്യയിൽ ഒന്നും വിൽക്കാൻ പോലും കഴിയില്ല… അവർ സമ്മതിച്ചിട്ടുണ്ട്, എന്നാൽ ഇപ്പോൾ അവരുടെ താരിഫ് കുറയ്ക്കാൻ അവർ ആഗ്രഹിക്കുന്നു.” ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.