ലോകം ഉറ്റു നോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ പുറത്തു വന്നു. നാലിടത്ത് ബൈഡനും മൂന്നിടത്ത് ട്രംപും എന്നതാണ് നിലവിലെ ഫലസൂചനകള്‍. 270 ഇലക്ട്രല്‍ വോട്ടുകളില്‍ 85 ഇലക്ട്രല്‍ വോട്ടുകളില്‍ ബൈഡന്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ 55 ഇലക്ട്രല്‍ വോട്ടുകളാണ് ഇതുവരെ ട്രംപിന് അനുകൂലമായുള്ളത്.
29 ഇലക്ട്രല്‍ വോട്ടുകളുള്ള ഫ്‌ളോറിഡയിലെ ഫലം നിര്‍ണായകമാണ്. ഫ്‌ളോറിഡയില്‍ ട്രംപ് ജയം പിടിക്കാന്‍ 95 ശതമാനം സാദ്ധ്യതയാണ് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നല്‍കുന്നത്. ട്രംപിന് ഉറപ്പായും ജയം പിടിക്കേണ്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് ഫ്‌ളോറിഡ. 2000-ലെ തിരഞ്ഞെടുപ്പ് മുതല്‍ ഫ്‌ളോറിഡയില്‍ ജയിക്കുന്നവരാണ് അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്ക് എത്തുന്നത്.
9 ഇലക്ട്രല്‍ വോട്ടുകളുള്ള സൗത്ത് കരോലിനയില്‍ ട്രംപ് ജയം പിടിച്ചു. 2016-ല്‍ ഇവിടെ അനായാസം ജയത്തിലേക്ക് എത്താന്‍ ട്രംപിന് സാധിച്ചിരുന്നു. ഒഹായോഗില്‍ ബൈഡന്‍ ഏറെ മുമ്പിലാണ്. 18 ഇലക്ട്രല്‍ വോട്ടാണ് ഇവിടെയുള്ളത്. നിര്‍ണായകമായ ജോര്‍ജിയയില്‍ ബൈഡനാണ് മുമ്പില്‍.
Read more
16 ഇലക്ട്രല്‍ വോട്ടുകളാണ് ജോര്‍ജിയയിലുള്ളത്. 2016-ല്‍ ഇവിടെ ട്രംപ് വിജയിച്ചിരുന്നു. വെസ്റ്റ് വെര്‍ജീനിയയില്‍ ട്രംപ് ജയിച്ചു. 5 ഇലക്ട്രല്‍ വോട്ടുകളും ഇവിടെ ട്രംപ് നേടി. 1996-ന് ശേഷം വെസ്റ്റ് വെര്‍ജീനിയയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജയം പിടിച്ചിട്ടില്ല. ഇന്‍ഡ്യാനയില്‍ 2016-നേക്കാള്‍ നില മെച്ചപ്പെടുത്തി ട്രംപ്. 11 ഇലക്ടര്‍ വോട്ടുകളുള്ള ഇന്‍ഡ്യാനയില്‍ ട്രംപിന് ജയം. വെര്‍ജീനിയയിലും വെര്‍മണ്ടിലും ബൈഡന്‍ ജയം പിടിച്ചു.