പൊതുവഴി തടസ്സപ്പെടുത്തുന്ന വസ്തുക്കള്‍ നീക്കം ചെയ്ത് ബഹറിന്‍

ബഹറിനില്‍ പൊതുവഴിയിലൂടെയുള്ള യാത്ര തടസ്സപ്പെടുത്തുന്ന തരത്തില്‍ സ്ഥാപിച്ചിട്ടുള്ള വസ്തുക്കള്‍ നീക്കം ചെയ്ത് അധികൃതര്‍. ദക്ഷിണ മേഖല മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ വഴികളില്‍ സ്ഥാപിച്ചിരുന്ന വസ്തുക്കളാണ് നീക്കം ചെയ്തത്.

പൊതുവഴിയില്‍ യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന തരത്തില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍, വസ്തുക്കള്‍, ടെന്റുകള്‍, മാലിന്യ വീപ്പകള്‍ എന്നിവയാണ് നീക്കം ചെയ്തിരിക്കുന്നത് എന്ന് അധികൃതര്‍ അറിയിച്ചു. ദക്ഷിണ മേഖലയിലെ സെക്യൂരിറ്റി വിഭാഗത്തിന്റെ സഹകരണത്തോടയാണ് ഇവിടെ ഉണ്ടായിരുന്ന വസ്തുവകകള്‍ നീക്കം ചെയ്തത്.

Read more

ഇത്തരത്തില്‍ വഴി തടഞ്ഞുകൊണ്ട് സ്ഥാപിക്കുന്ന വസ്തുക്കള്‍ ഇനിയും നീക്കം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. നിയമലംഘനങ്ങളും പൊതുവഴികളിലും ജനവാസ മേഖലകളിലും തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന കാര്യങ്ങളും നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.