ഡെലിവറി ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങളുമായി കുവെെറ്റ്; ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

ഡെലിവറി ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങളുമായി കുവെെറ്റ്. ഒക്ടോബർ 1 മുതൽ പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മാനദണ്ഡങ്ങളുടെ ഭാഗമായി ഹോം ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ പ്രത്യേക സ്റ്റിക്കറും ഹോം ഡെലിവറി ജീവനക്കാർക്ക് ഫുഡ് അതോറിറ്റിയിൽ നിന്ന് ലഭിക്കുന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് ഏർപ്പെടുത്തും.

ഇത്തരം വാഹനങ്ങളിലെ ഡ്രൈവർമാരുടെ വിസ, അവർ തൊഴിലെടുക്കുന്ന സ്ഥപനത്തിന്റേത് തന്നെയായിരിക്കണം. ജീവനക്കാർക്ക് പ്രത്യേക യൂണിഫോം ഏർപ്പെടുത്തുന്നതാണ്. ഒക്ടോബർ 1 മുതൽ കുവൈറ്റിലെ ഹോം ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഈ നിബന്ധനകൾ പാലിക്കണം.

Read more

നിയമ ലംഘനം നടത്തുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.