പത്തനംതിട്ട സ്വദേശിയെ ബഹ്റൈനിൽ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട സ്വദേശിയെ ബഹ്​റൈനിൽ ​ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി സ്വദേശിയായ ​ശ്രീജിത്​ ഗോപാലകൃഷ്ണൻ (41) ആണ്​ മരിച്ചത്​. ബുധനാഴ്ച ഉച്ചയോടെ ബഹ്​റൈനിലെ ​ സിത്രക്ക്​ സമീപമുള്ള കടലിൽ വാഹനത്തോടൊപ്പം​ മൃതദേഹം കണ്ടെത്തിയത്​.

വിവരമറിഞ്ഞ്​ സ്ഥലത്തെത്തിയ പൊലീസ്​ തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ്​ മോർച്ചറിയിലേക്ക്​ മാറ്റി. മരണകാരണം സംബന്ധിച്ച്​ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ശ്രീജിത് സ്വന്തമായി ബിസിനസ്​ നടത്തുകയായിരുന്നു ശ്രീജിത്​. ഭാര്യ വിദ്യ ബഹ്​റൈനിൽ അധ്യാപികയാണ്​. മക്കൾ: അഭിജിത്​, മാളവിക, ദേവിക