അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: 44.75 കോടി മലയാളി യുവതിക്ക്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിയായി മലയാളി യുവതി. തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ലീന ജലാലാണ് 44.75 കോടി രൂപ(2.2 കോടി ദിര്‍ഹം) സമ്മാനം നേടിയത്. ജനുവരി 27ന് സഹപ്രവര്‍ത്തകരോടൊപ്പം ലീന ഓണ്‍ലൈനായി എടുത്ത 144387 നമ്പര്‍ ടിക്കറ്റിലാണ് നറുക്കുവീണത്.

നാല് വര്‍ഷമായി അബൂദാബിയിലെ ഷൊയ്ഡര്‍ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കല്‍ എല്‍എല്‍സിയില്‍ എച്ച്ആര്‍ ഉദ്യോഗസ്ഥയാണ് ലീന. ഒരു വര്‍ഷമായി സുഹൃത്തുക്കള്‍ ചേര്‍ന്ന് ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും തന്റെ പേരില്‍ ആദ്യമായാണ് ടിക്കറ്റ് എടുക്കുന്നതെന്ന് ലീന പറഞ്ഞു.

സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സുഹൃത്തുക്കളൊപ്പം ചേര്‍ന്ന് എടുത്ത ടിക്കറ്റായതിനാല്‍ സമ്മാനത്തുകയും സുഹൃത്തുക്കള്‍ക്കിടയില്‍ തുല്യമായി വീതിക്കുമെന്ന് ലീന പറഞ്ഞു.

Read more

ഇന്ത്യക്കാരനായ സുറൈഫ് സുറുവിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം ലഭിച്ചത്. ഇന്ത്യക്കാരനായ സില്‍ജോണ്‍ യോഹന്നാനാണ് മൂന്നാം സമ്മാനം. 356890 നമ്പര്‍ ടിക്കറ്റിലൂടെ അഞ്ച് ലക്ഷം ദിര്‍ഹം അദ്ദേഹത്തിന് ലഭിച്ചു.