വളരെ വിരളമായി ലഭിക്കുന്ന അവസരങ്ങൾ നശിപ്പിക്കാൻ ഏറ്റവും മിടുക്കനായ താരം ഇന്ത്യൻ ടീമിൽ നിലവിൽ അത് സഞ്ജു സാംസൺ തന്നെയാണ്. അത് ഉറപ്പിക്കുന്ന തരത്തിലായിരുന്നു ഇന്നത്തെ പ്രകടനം. ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ടാം ടി-20 മത്സരത്തിൽ 7 പന്തിൽ രണ്ട് ഫോറുകൾ അടക്കം 10 റൺസ് നേടി നിരാശയോടെ താരം മടങ്ങി.
മറ്റൊരു ഓപണിംഗ്സ് ബാറ്റ്സ്മാനായ അഭിഷേക് ശർമയ്ക്കും തിളങ്ങാൻ സാധിച്ചില്ല. അദ്ദേഹം 11 പന്തിൽ 15 റൺസ് നേടിയാണ് മടങ്ങിയത്. ആദ്യ ടി-20 പോലെ ഗംഭീരമായി തുടങ്ങാൻ ഇന്ത്യൻ ഓപ്പണർമാർക്ക് സാധിച്ചില്ല. ഇന്ത്യൻ കമന്റേറ്റർ ആകാശ് ചോപ്ര മുൻപ് പറഞ്ഞത് പോലെ കിട്ടുന്ന അവസരങ്ങൾ യുവ താരങ്ങൾ ഉപയോഗപെടുത്തിയില്ലെങ്കിൽ ടീമിൽ നിന്നും സ്ഥാനം തെറിക്കും. മലയാളി താരമായ സഞ്ജു സാംസണിനെ കാര്യമാണ് അദ്ദേഹം എടുത്ത് പറഞ്ഞത്.
ടോസ് നഷ്ടപെട്ട ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു ബംഗ്ലാദേശ്. ക്യാപ്റ്റൻ സൂര്യ കുമാർ യാദവിനും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. 10 പന്തിൽ 8 റൺസ് ആണ് അദ്ദേഹം നേടിയത്. മികച്ച പ്രകടനം ഇന്ത്യ ഇനി കാഴ്ച വെച്ചാൽ മാത്രമേ ബംഗ്ലാദേശിനെതിരെ ഇന്നത്തെ മത്സരം വിജയിക്കാനാകു. നിലവിൽ ടീം സ്കോർ 47/3 എന്ന നിലയിലാണ്.