മോഡേണ്‍ ടെസ്റ്റ് ബാറ്റിംഗ് നിരകള്‍ ഡിമാന്‍ഡ് ചെയ്യുന്ന മിഡില്‍ ഓര്‍ഡറിലെ എന്‍ഫോഴ്സര്‍

ലാറ്ററല്‍ മൂവ് മെന്റ് അവസാനിക്കുന്നു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഡോമിനേഷന്‍ തുടങ്ങുന്നു. കൗണ്ടര്‍ അറ്റാക്കിങ് അറ്റ് ഇറ്റ്‌സ് ബസ്റ്റ്. വിരാട് കോഹ്ലി & സര്‍ഫറാസ് ഖാന്‍. തുടക്കത്തില്‍ അല്പമൊന്നു സ്ട്രഗിള്‍ ചെയ്ത ശേഷം കോഹ്ലി ഗെയിമിലേക്ക് വരുന്നു. ആധിപത്യ സ്വഭാവം കാട്ടിയ ഒരിന്നിങ്‌സ്, പേസര്‍ക്കെതിരെ മനോഹരമായ ഒരു കവര്‍ ഡ്രൈവ്, അജാസിനെ ക്രീസ് വിട്ടിറങ്ങി ലോങ്ങ് ഓഫിനു മുകളിലൂടെ അതിര്‍ത്തി കടത്തുന്നു. ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരുടെ ലിസ്റ്റില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന മാസ്റ്റര്‍ ബാറ്റര്‍ ഈ ഫോര്‍മാറ്റില്‍ 9000 റണ്‍സ് പിന്നിടുന്നു.

സര്‍ഫറാസ് ഇന്ത്യന്‍ മിഡില്‍ ഓര്‍ഡറില്‍ സ്ഥിര സാന്നിധ്യമാകേണ്ടതാണ്. സമയം കൊടുക്കണം,ആളെ ബാക്ക് ചെയ്യണം. കാരണം പരാജയങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള റോളും അപ്രോചുമാണ്. സ്പിന്നിനെ കടന്നാക്രമിച്ചു നിര്‍വീര്യമാക്കുന്നു, അണ്‍ ഓര്‍ത്തഡോക്‌സ് സ്‌ട്രോക്കുകള്‍ കൊണ്ട് ബൗളിംഗ് നിരയെ അണ്‍ സെറ്റില്‍ ചെയ്യിക്കുന്നു. മോഡേണ്‍ ടെസ്റ്റ് ബാറ്റിംഗ് നിരകള്‍ ഡിമാന്‍ഡ് ചെയ്യുന്ന മിഡില്‍ ഓര്‍ഡറിലെ എന്‍ഫോഴ്സര്‍.

ബ്രില്യന്റ് പാര്‍ട്ണര്‍ ഷിപ്പാണ്. അഗ്രസീവ് സമീപനത്തിലൂടെ നിയന്ത്രണം ഏറ്റെടുത്ത ശേഷം കളിയവസാനിക്കാന്‍ പോകുമ്പോള്‍ സേഫ് മോഡിലേക്ക് മാറുന്നു. അവസാന പന്തിലെ കോഹ്ലിയുടെ പുറത്താവല്‍ നിരാശപ്പെടുത്തിയെങ്കിലും ആദ്യ ഇന്നിങ്‌സിലെ ദയനീയ തകര്‍ച്ചക്ക് ശേഷം പൂര്‍ണമായും ബാക്ക് ഫുട്ടിലായ ഒരിന്ത്യന്‍ ബാറ്റിംഗ് നിര തീര്‍ത്തും പോസിറ്റീവ് ആയി കളിക്കുന്ന കാഴ്ച ആസ്വാദ്യകരമായിരുന്നു..

എഴുത്ത്: സംഗീത് ശേഖര്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Read more