രോഹിത്തിന് പിന്നാലെ മറ്റൊരു സൂപ്പർ താരത്തിനും പരിക്ക്, ഞെട്ടൽ മാറാതെ ഇന്ത്യൻ ക്യാമ്പ്

നവംബർ 10 ന് (വ്യാഴം) അഡ്‌ലെയ്ഡ് ഓവലിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 ലോകകപ്പ് 2022 ലെ രണ്ടാം സെമി ഫൈനലിന് മുമ്പ് രോഹിതിന് പിന്നാലെ സ്റ്റാർ ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലിക്ക് പരിക്കേറ്റെന്ന വാർത്ത ഇന്ത്യൻ ക്യാമ്പിൽ ആശങ്കപടർത്തി.

നെറ്റ്സിൽ ബാറ്റ് ചെയ്യുകയായിരുന്ന കോലിക്ക് ഹർഷൽ പട്ടേലിന്റെ പന്തിൽ പരിക്കേറ്റു. സ്‌പോർട്‌സ് ടൈഗറിൽ നിന്നുള്ള എക്‌സ്‌ക്ലൂസീവ് വീഡിയോ ഫൂട്ടേജിൽ, നടക്കാൻ ശ്രമിച്ച കോഹ്‌ലിക്ക് നടക്കുമ്പോൾ ബുദ്ധിമുട്ടുള്ളതായി കാണാൻ പറ്റി.

എന്നാൽ ഇന്ത്യൻ താരം സുഖമായിരിക്കുന്നുവെന്ന് പിന്നീട് സ്ഥിരീകരിച്ചു. 2022ലെ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് വിരാട് കോഹ്‌ലിയാണ്. ടി20 ലോകകപ്പ് 2ൽ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്നായി 246 റൺസാണ് കോഹ്‌ലി നേടിയത്.

Read more

ഐസിസി ടൂർണമെന്റുകളിൽ മികച്ച ഓർമ കോഹ്ലി നിലനിലർത്തിയാൽ ഇന്ത്യയ്ക്ക് കിരീടവുമായി മടങ്ങാം എന്നുറപ്പാണ്.