ക്രിക്കറ്റ് ലോകത്തെ രണ്ട് അതികായന്മാരായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇന്ത്യൻ ക്രിക്കറ്റിന്റെ നട്ടെല്ലായി തുടരുകയാണ്. അടുത്തിടെ നടന്ന ചാമ്പ്യൻസ് ട്രോഫി വിജയം കൂടി ആയതോടെ ഇരുവരുടെയും ഇതിഹാസ തുല്യമായ കരിയർ പൂർണമായി എന്ന് പറയാം. കോഹ്‌ലിയും രോഹിതും അന്താരാഷ്ട്ര കരിയർ ആരംഭിച്ചത് ഏതാണ്ട് ഒരേ സമയത്താണ്. ആകെ ഉള്ളത് ഒരു വർഷത്തെ ഇടവേള മാത്രമായിരുന്നു. എല്ലാ ഫോർമാറ്റുകളിലും ഇരുവരും ടീമിനായി മികച്ച സംഭാവന നൽകി. 2007 ൽ രോഹിത് അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചപ്പോൾ ഒരു വർഷത്തിനുശേഷം 2008 ൽ കോഹ്‌ലി ഇന്ത്യൻ ടീമിൽ എത്തിയത്.
2014 മുതൽ 2023 വരെ, ഇരുവരും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചെങ്കിലും ഐസിസി കിരീടങ്ങളിൽ ഇരുവർക്കും നേടാനായില്ല. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആ ശാപം മാറി. തുടർച്ചയായ രണ്ട് ഐസിസി ട്രോഫി ടീം നേടിയപ്പോൾ – 2024 ലെ ടി20 ലോകകപ്പും 2025 ലെ ചാമ്പ്യൻസ് ട്രോഫിയും” വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും മികച്ച സംഭാവനകൾ നൽകി..
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഇരുവരും തമ്മിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, ആ ഘട്ടത്തിൽ, അവർ പൊതു വേദികളിൽ പരസ്പരം പ്രശംസിക്കുകയും ബഹുമാനിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കോഹ്‌ലിയും രോഹിതും കളിക്കളത്തിൽ മികച്ച ബന്ധം പുലർത്തിയിട്ടുണ്ട്. ഈ നിമിഷങ്ങൾ ഒകെ ആരാധകർ ആഘോഷിച്ചതും ആണ്.
ഐപിഎൽ 2025-ൽ തിങ്കളാഴ്ച മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിൽ രണ്ട് അതികായന്മാരും ഏറ്റുമുട്ടും. താനും രോഹിതും തമ്മിൽ ഉള്ള ബന്ധത്തെക്കുറിച്ച് ആർസിബി പുറത്തുവിട്ട വിഡിയോയിൽ താരം പറഞ്ഞത് ഇങ്ങനെ “ഒരാളുമായി ഇത്രയും കാലം കളിക്കുമ്പോൾ, കളിയെക്കുറിച്ചുള്ള നിങ്ങളുടെ ഉൾക്കാഴ്ചകൾ പങ്കുവെക്കുമ്പോൾ, പരസ്പരം പഠിക്കുമ്പോൾ, നിങ്ങൾ ഒരേ സമയം നിങ്ങളുടെ കരിയറിൽ വളരുമ്പോൾ, എല്ലാത്തരം ചോദ്യങ്ങളും ചോദ്യങ്ങളും പങ്കുവെക്കുമ്പോൾ അത് വളരെ സ്വാഭാവികമായ ഒരു കാര്യമാണെന്ന് ഞാൻ കരുതുന്നു,” ആർസിബി പോസ്റ്റ് ചെയ്ത വീഡിയോയിൽ കോഹ്‌ലി പറഞ്ഞു.
” ടീമിന്റെ നേതൃത്വത്തിന്റെ കാര്യത്തിൽ ഞങ്ങൾ വളരെ അടുത്ത് പ്രവർത്തിച്ചു, അതിനാൽ എല്ലായ്‌പ്പോഴും ആശയങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നു, ഞങ്ങൾക്കിടയിൽ വിശ്വാസത്തിന്റെ ഒരു ഘടകം ഉണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞങ്ങൾ ഒരുമിച്ച് കളിക്കുന്ന സമയം തീർച്ചയായും ആസ്വദിച്ചു, അതിനാൽ ഞങ്ങൾക്ക് നല്ല കരിയർ സൃഷ്ടിക്കാൻ കഴിഞ്ഞു, ഇന്ത്യയ്ക്കായി 15 വർഷം ഒകെ കളിക്കാൻ പറ്റുമെന്ന് ഒന്നും ഉറപ്പിലായിരുന്നു. എന്തായാലും ഞങ്ങൾ ഉണ്ടാക്കി എടുത്ത ഓർമകൾക്ക് നല്ല നിമിഷങ്ങൾക്ക് ഭാവിയും സംഭവിക്കാൻ പോകുന്ന നല്ല കാര്യങ്ങൾക്ക് എല്ലാത്തിനും ഞാൻ നന്ദിയുള്ളവൻ ആണ്” അദ്ദേഹം പറഞ്ഞു.
𝐓𝐡𝐞 𝐑𝐎-𝐊𝐎 𝐛𝐨𝐧𝐝! 🫂
Virat Kohli talks about his equation with Rohit Sharma, and how they’ve bonded over the years and created some wonderful memories! ✨
We’re just a day away from seeing them go up against each other, and we wish them well! 😌👊#PlayBold #ನಮ್ಮRCB… pic.twitter.com/I6GHFHxgEx
— Royal Challengers Bengaluru (@RCBTweets) April 6, 2025