IPL 2025: നിങ്ങള്‍ ശരിക്കും വെസ്റ്റ്ഇന്‍ഡീസുകാരനോ അതോ ഇംഗ്ലണ്ടോ, മുരളി കാര്‍ത്തിക്കിന്റെ ചോദ്യത്തിന്‌ ആര്‍ച്ചര്‍ നല്‍കിയ മറുപടി

രാജസ്ഥാന്‍ റോയല്‍സിനായി കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി ശ്രദ്ധേയ പ്രകടനമാണ് പേസ് ബോളര്‍ ജോഫ്ര ആര്‍ച്ചര്‍ കാഴ്ചവയ്ക്കുന്നത്. ഹൈദരാബാദിനെതിരെ ആദ്യ മത്സരത്തില്‍ നാല് ഓവറില്‍ 70 റണ്‍സ് വഴങ്ങിയ ആര്‍ച്ചര്‍ രണ്ടാമത്തെ മത്സരത്തിലും വിട്ടുകൊടുത്ത റണ്‍സിന് കണക്കില്ല. രാജസ്ഥാന്റെ പുതിയ ചെണ്ടയെന്ന് ആരാധകര്‍ വിശേഷിപ്പിച്ച താരത്തിന് വലിയ രീതിയിലുളള വിമര്‍ശനങ്ങളും ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വന്നത്. കഴിഞ്ഞ ലേലത്തില്‍ 12.50 കോടി രൂപക്ക് ടീമിലെടുത്ത ആര്‍ച്ചറിന്റെ ഈ പ്രകടനം രാജസ്ഥാന്‍ ടീമിനും തിരിച്ചടിയായി. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന രീതിയിലുളള പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളില്‍ ആര്‍ച്ചര്‍ കാഴ്ചവച്ചത്. ആദ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തി ടീമിന് മികച്ച തുടക്കം നല്‍കുന്ന പതിവ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ ആവര്‍ത്തിച്ചു.

പഞ്ചാബിനെതിരെ നാല് ഓവര്‍ ഏറിഞ്ഞ ആര്‍ച്ചര്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് വീഴത്തിയത്. ഇതില്‍ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെയും ശ്രേയസ് അയ്യരെയും പുറത്താക്കി ആര്‍ച്ചര്‍ ഞെട്ടിച്ചു. രണ്ട് പേരെയും ബൗള്‍ഡാക്കിയാണ് വിക്കറ്റ് നേട്ടം. കൂടാതെ പഞ്ചാബിന്റെ അവസാന വിക്കറ്റായ അര്‍ഷ്ദീപിനെയും ഹസരങ്കയുടെ കൈകളിലെത്തിച്ച് ടീമിന് ടൂര്‍ണമെന്റിലെ രണ്ടാം വിജയം സമ്മാനിച്ചു താരം. അതേമയം പോസ്റ്റ് മാച്ച് പ്രസന്റേനില്‍ മുന്‍ഇന്ത്യന്‍ താരം മുരളി കാര്‍ത്തിക്കിന്റെ ഒരു ചോദ്യത്തിന് ജോഫ്ര ആര്‍ച്ചര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്.

വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ബഡോസിലാണ് ആര്‍ച്ചര്‍ ജനിച്ചത്. എന്നാല്‍ പിന്നീട് ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ഭാഗമാവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടായിരുന്നു കാര്‍ത്തിക്കിന്റെ പ്രകോപനമായ ഒരു ചോദ്യം ആര്‍ച്ചര്‍ നേരിട്ടത്. “ഞാനും ഇയാന്‍ ബിഷപ്പും കമന്ററി ബോക്‌സില്‍ ഇരിക്കുന്ന സമയം അദ്ദേഹം പറയുകയുണ്ടായി എല്ലാവരും അവന്‍ ഒരു വെസ്റ്റ്ഇന്‍ഡ്യന്‍ ആണ്. എന്നാല്‍ ഞാന്‍ പറഞ്ഞു അല്ല, ഇംഗ്ലണ്ട് അവനെ തട്ടികൊണ്ടുപോയി. കാര്‍ത്തിക്ക് ആര്‍ച്ചറിനോട് പറഞ്ഞു. ഇതിന് നോ കമന്റ്‌സ് എന്നായിരുന്നു ആര്‍ച്ചറുടെ മറുപടി. ഇത് താന്‍ പ്രതീക്ഷിച്ച ഉത്തരമാണെന്ന് മുരളി കാര്‍ത്തിക്ക് ആര്‍ച്ചറിനോട് പറയുകയും ചെയ്തു.

Read more