പാകിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്മലിന് ക്ഷണിച്ചു വരുത്തുന്ന സോഷ്യൽ മീഡിയ ട്രോളുകൾ ഏറ്റുവാങ്ങുന്ന ശീലമുണ്ട്. അദ്ദേഹത്തിൻ്റെ സന്ദേശങ്ങൾ മുതൽ ഡ്രസ്സിംഗ് സെൻസ് വരെ അദ്ദേഹം എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. പിങ്ക് കളർ ഷർട്ടും ഷോർട്ട്സും ധരിച്ച ഒരു ചിത്രം പങ്കുവെച്ചതിന് ശേഷം ഉമർ അക്മലിനെ ആരാധകർ ക്രൂരമായി ട്രോളി, “യഥാർത്ഥ ശൈലി ഒരിക്കലും ശരിയോ തെറ്റോ അല്ല. ഇതെല്ലാം സന്തോഷവാനും നിങ്ങളായിരിക്കുന്നതുമാണ്. ” പോസ്റ്റ് വൈറലായതോടെ ആരാധകർ അദ്ദേഹത്തെ കളിയാക്കാൻ തുടങ്ങി. ഇതാദ്യമായല്ല അദ്ദേഹം ഇങ്ങനെ ട്രോളുകൾ ഏറ്റുവാങ്ങുന്നത്.
ഒരുകാലത്ത് പാകിസ്ഥാൻ്റെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായിരുന്നു അക്മൽ. എന്നാൽ ദേശീയ ടീമിൽ സ്ഥാനം നിലനിർത്താൻ കഴിഞ്ഞില്ല. 121 ഏകദിനങ്ങളിൽ കളിച്ച അദ്ദേഹം 3194 റൺസും 84 ടി20 മത്സരങ്ങളിൽ നിന്ന് 1690 റൺസും നേടിയിട്ടുണ്ട്. 16 ടെസ്റ്റുകളിൽ പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് 1003 റൺസ് നേടിയിട്ടുണ്ട് ഉമർ. 2019ലാണ് അദ്ദേഹം അവസാനമായി പാകിസ്ഥാന് വേണ്ടി കളിച്ചത്.
2020-ൽ, അദ്ദേഹത്തെ പിസിബി വിലക്കിയിരുന്നു. ഒരു കാലത്ത് പാകിസ്ഥാൻ ക്രിക്കറ്റ് ഏറെ പ്രതീക്ഷയോടെ നോക്കി കണ്ട താരങ്ങളിൽ ഒരാളായ ഉമറിന്റെ പിന്നീടുള്ള ജീവിതം അത്ര നല്ല രീതിയിൽ അല്ല മുന്നോട്ട് പോയത്. മകന് സ്കൂൾ ഫീസ് അടക്കാൻ പോലും പണം ഇല്ലാതെ ഥാന് ബുദ്ധിമുട്ടുന്നു എന്നും സഹായിക്കണം എന്നും താരം മുമ്പൊരിക്കൽ പറഞ്ഞിരുന്നു.
സഹോദരൻ കമ്രാൻ അക്മൽ പാകിസ്ഥാൻ ക്രിക്കറ്റിലെ ഇതിഹാസമാണ്.
Real style never right or wrong. It’s all about being happy and being yourself!! pic.twitter.com/ghIYV6TeJ6
— Umar Akmal (@Umar96Akmal) July 23, 2024
Real style never right or wrong. It’s all about being happy and being yourself!! pic.twitter.com/ghIYV6TeJ6
— Umar Akmal (@Umar96Akmal) July 23, 2024
Read more