ബാംഗ്ലൂർ പഞ്ചാബ് ടീമുകൾ ഒക്കെ ദുരന്തങ്ങൾ, കിരീടം നേടാൻ സാധിക്കാത്ത വിഷമത്തിൽ ബിസിസിഐക്ക് മുന്നിൽ വെച്ചത് വലിയ ഡിമാൻഡ്: ആകാശ് ചോപ്ര

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി), ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) തുടങ്ങിയ ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് അവരുടെ മെഗാ ലേല ആവശ്യങ്ങളെച്ചൊല്ലി ക്രൂരമായ പരിഹാസം നടത്തിയിരിക്കുകയാണ്. കിരീടം നേടാത്തതിനാലാണ് ടീമുകൾ ലേലം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2025 ലെ ലീഗിൻ്റെ ചർച്ചകളുമായി ബന്ധപ്പെട്ട് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ)യും ഐപിഎൽ ഫ്രാഞ്ചൈസികളും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തിടെ നടന്നു. മീറ്റിംഗിലെ പ്രധാന വിഷയങ്ങളിലൊന്ന് മെഗാ ലേലം വേണോ വേണ്ടയോ എന്നതായിരുന്നു.

IPL 2025 മറ്റൊരു ഒരു മെഗാ ലേലത്തിന് ഒരുങ്ങുകയാണ്. എന്നാൽ ഫ്രാഞ്ചൈസി ഉടമകളും ബിസിസിഐയും തമ്മിൽ അടുത്തിടെ നടന്ന ചർച്ചയിൽ രണ്ട് വാദങ്ങളാണ് ഉയർന്നത്. ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ ടീമുകൾ മെഗാ ലേലത്തിൽ താൽപ്പര്യം കാരണം അവർക്ക് ടീമിൽ അൽപ്പം സ്ഥിരത വേണമെന്നും സൂപ്പർ താരങ്ങളായി മാറിയ യുവ കളിക്കാരെ ടീമിൽ വേണം എന്നും ആയിരുന്നു ആവശ്യം.

മറുവശത്ത്, ആർസിബിയും പിബികെഎസും ഉൾപ്പെടെയുള്ള ചില ഫ്രാഞ്ചൈസികൾ മെഗാ ലേലം വേണമെന്ന് ആഗ്രഹിച്ചു. ഇതുവരെ കിരീടം ഒന്നും നേടാനാകാത്ത ടീമിനെ സംബന്ധിച്ച് അങ്ങനെ ഒന്ന് ആഗ്രഹിച്ചതിനും കുറ്റം പറയാൻ പറ്റില്ല. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി), ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്സ് (പിബികെഎസ്) തുടങ്ങി ഐപിഎൽ ഫ്രാഞ്ചൈസികൾക്കെതിരെ ആകാശ് ചോപ്ര ആഞ്ഞടിച്ചു. മുമ്പുള്ള മെഗാ ലേലത്തിന് ശേഷവും അവർക്ക് വിജയിക്കാൻ കഴിഞ്ഞില്ല. തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സംസാരിക്കവെ അദ്ദേഹം വിശദീകരിച്ചു:

“ചില ഫ്രാഞ്ചൈസികൾ പറയുന്നു – ‘റീസെറ്റ് അല്ലെങ്കിൽ റീബൂട്ട് ബട്ടൺ അമർത്താൻ നിങ്ങൾ അനുവദിച്ചില്ലെങ്കിൽ ഞങ്ങൾ എങ്ങനെ വിജയിക്കും? ഞങ്ങളുടെ ടീം നിലവിൽ നല്ലതല്ല, ഞങ്ങൾ അത് തകർക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ കുറച്ച് ആളുകളെ നിർത്തി മറ്റുള്ളവരെ ഉപേക്ഷിച്ചേക്കാം, ഒപ്പം ഞങ്ങൾ വീണ്ടും ആരംഭിക്കാൻ ആഗ്രഹിക്കുന്നു, അല്ലാത്തപക്ഷം, ഇത് അന്യായമാണ്, കാരണം ഓരോ മൂന്നാമത്തെയോ അഞ്ചാമത്തെയോ വർഷം നിങ്ങൾ ഒരു മെഗാ ലേലം നടത്തണം.”

“കിരീടം നേടാനാകാത്ത ടീമുകളാണ് ഇങ്ങനെ പറയുന്നത്. എന്ത് ചെയ്തിട്ടും ശരിയ്ക്കാത്ത ബാംഗ്ലൂർ അടക്കമുള്ള ടീമുകൾ ഇങ്ങനെ പറയുമ്പോൾ പുച്ഛമാണ് തോന്നുന്നത്.” ചോപ്ര പറഞ്ഞു.