ഇന്ത്യയില്‍ ഇങ്ങനെ ഒരു ലോകകപ്പ് നടക്കുന്നുണ്ടെന്ന് പോലും തോന്നാത്ത വിധത്തില്‍ ബിസിസിഐ സകല കാര്യങ്ങളും ചെയ്തു വെച്ചിരിക്കുന്നു!

ക്രിക്കറ്റിന് ഏറ്റവും വളക്കൂറുള്ള ഇന്ത്യയില്‍ ശക്തരായ രണ്ടു ടീമുകള്‍ വേള്‍ഡ് കപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ആളൊഴിഞ്ഞു കിടക്കുന്ന സ്റ്റേഡിയം ആണ് കാണുന്നത്.

വലിയ ഫാന്‍ ഫോളോവിങ്ങ് ഉള്ള രാജ്യങ്ങള്‍ ആദ്യമേ പുറത്തായി സാമ്പത്തിക ലാഭം കൊയ്യാന്‍ സാധിക്കാതെ വരുന്നത് ഒഴിവാക്കാന്‍ ടീമുകളുടെ എണ്ണം കുറച്ചു മത്സര ക്രമം തന്നെ മാറ്റി ക്രിക്കറ്റ് നെ നശിപ്പിക്കുന്ന ഐസിസി ഒരു വശത്തും. പ്രേമോഷനും ഉദ്ഘാടന ചടങ്ങിനും ആയി 5 പൈസ പോലും മുടക്കാതെ ഇരട്ടി ടിക്കറ്റ് ചാര്‍ജും ഇട്ടു ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന ബിസിസിഐ മറുഭാഗത്തും.

ഇന്ത്യയില്‍ ഇങ്ങനെ ഒരു വേള്‍ഡ് കപ്പ് നടക്കുന്നുണ്ട് എന്ന് പോലും തോന്നാത്ത വിധത്തില്‍ ആണ് സകല കാര്യങ്ങളും ബിസിസിഐ ചെയ്തു വച്ചിരിക്കുന്നത്. ഉദ്ഘാടന മത്സരത്തിനു മുന്നോടി ആയി സിനിമ താരങ്ങളെയും ക്യാപ്റ്റന്‍ മാരെയും ഉള്‍പ്പെടെ അണി നിരത്തി ഉള്ള ഇവന്റും, മ്യൂസിക് ഷോ കളും വേണ്ടി ഇരുന്നു.

ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ കളിക്കണമായിരുന്നു. ഇന്ത്യ കളിക്കാത്ത മറ്റു മത്സരങ്ങള്‍ക്ക് ടിക്കറ്റ് റേറ്റ് കുറച്ചു മാക്‌സിമം കാണിക്കളെ ഉള്‍കൊള്ളിക്കാന്‍ ശ്രമിക്കണമായിരുന്നു. ക്രിക്കറ്റിന് മേലെ പണക്കൊതിയും രാഷ്ട്രീയവും കളിക്കുമ്പോള്‍ നല്ലൊരു കായിക വിനോദം ആണ് നശിക്കുന്നത്.

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍