BGT 2025: "ഓസ്‌ട്രേലിയക്ക് ഞങ്ങളുടെ വക ഒരു എട്ടിന്റെ പണി പരമ്പര കഴിഞ്ഞ് കിട്ടും"; രോഹിത് ശർമ്മയുടെ വാക്കുകൾ വൈറൽ

ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെക്കുന്നത്. ബോളർമാർക്ക് അനുയോജ്യമാകുന്ന പിച്ചിൽ ഏത് ടീം വേണമെങ്കിലും വിജയിക്കാം. ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയ 185 റൺസ് മറികടക്കാൻ ഓസ്‌ട്രേലിയക്ക് സാധിച്ചില്ല. കങ്കാരു പടയെ 181 റൺസിന്‌ തളയ്ക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമല്ല. നിലവിൽ 141 റൺസിന്‌ 6 എന്ന നിലയിലാണ് ഇന്ത്യ നിൽക്കുന്നത്.

അവസാന ടെസ്റ്റിൽ നിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ പിന്മാറിയിരുന്നു. മോശമായ ബാറ്റിംഗ് പ്രകടനം കാരണം അദ്ദേഹം സ്വയം മാറിയതാണ്. എന്നാൽ ഇപ്പോൾ നടക്കുന്ന ടെസ്റ്റ് മത്സരം ഇന്ത്യ വിജയിക്കുമെന്നും അതിനു പ്രധാനമായ ഒരു കാരണം ഉണ്ടെന്നും തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രോഹിത് ശർമ്മ.

രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ:

” ഓസ്‌ട്രേലിയൻ ആരാധകരുടെ ആഘോഷം കണ്ടില്ലേ. അവർ അത്രയും മികച്ച സപ്പോർട്ട് ആണ് കൊടുക്കുന്നത്. അവരുടെ വാ അടപ്പിക്കാൻ ഞങ്ങൾക്ക് ഈ മത്സരം വിജയിച്ച തീരൂ. അവർക്കുള്ള മറുപടി അതാണ്. കഴിഞ്ഞ ഒരുപാട് വര്ഷങ്ങളായി ഞങ്ങൾ ഇത് തന്നെ ഇവിടെ ചെയ്തിട്ടുണ്ട്’ രോഹിത് ശർമ്മ പറഞ്ഞു.