'ഒഴിവു സമയങ്ങള്‍ എങ്ങനെ ചെലവഴിക്കുന്നു..' സിറാജിനോട് ബോളിവുഡ് സുന്ദരി; ഇത് പ്രണയമെന്ന് ഉറപ്പിപ്പ് പാപ്പരാസികള്‍

മുഹമ്മദ് സിറാജിന്റെ തോളിലേറി ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് ഇന്ത്യ. ഞായറാഴ്ച കൊളംബോയില്‍ നടന്ന കലാശപ്പോരട്ടത്തില്‍ സിറാജിന്റെ ബോളിംഗ് പ്രകടനമാണ് ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞത്. ഇന്ത്യയുടെ വിജയത്തിന് പിന്നാലെ സിറാജിന് അഭിനന്ദന പ്രവാഹമാണ്. പ്രമുഖരടക്കം നിരവധി പേരാണ് സിറാജിന് അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സിറാജിന്റെ പ്രകടനത്തെ വാഴ്ത്തി ബോളിവുഡ് നടി ശ്രദ്ധാ കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്.

‘ഫ്രീ ടൈം ലഭിക്കുമ്പോള്‍ സിറാജ് എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തോട് ഒന്ന് ചോദിക്കാമോ’ എന്നാണ് തന്റെ ചിത്രത്തോടൊപ്പം ശ്രദ്ധ കുറിച്ചത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന സൂചന നല്‍കുന്നതാണ് ശ്രദ്ധയുടെ പോസ്റ്റെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍.

Shraddha Kapoor

ഇതുവരെ പ്രണയത്തിന്റെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കാത്ത താരമാണ് സിറാജ്. അതിനാല്‍ വീണുകിട്ടിയ ഈ അവസരം പാപ്പരാസികള്‍ നല്ലവിധം വിനയോഗിക്കുകയാണ്. സിറാജിന്റെ വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ശ്രദ്ധയുടെ പോസ്റ്റും ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തയും ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Read more

മത്സരത്തില്‍ 10 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്. ഒരോവറില്‍ നാല് വിക്കറ്റ് ഉള്‍പ്പെടെ 7 ഓവറില്‍ 21 റണ്‍സ് വഴങ്ങി 6 വിക്കറ്റുകളാണ് സിറാജ് പിഴുതത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയെ 15.2 ഓവറില്‍ 50 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കി. മറുപടിയില്‍ ഇന്ത്യ 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിജയലക്ഷ്യം മറികടന്നു.