വിന്‍ഡിസ് പേസ് ബാറ്ററികളായ ആംബ്രോസ്, മാര്‍ഷല്‍, ഗാര്‍ണര്‍ ഇവര്‍ അടക്കി വച്ച റെക്കോര്‍ഡുകള്‍ക്ക് മുകളിലേക്കാണ് സ്പിന്‍ ഡിപ്പാര്‍ട്‌മെന്റ് കള്‍ കൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ടീമില്‍ നിന്നും ഒരു പേസര്‍ ആരോടും ഒന്നും ചോദിക്കാതെ കടന്നു പോവുന്നത്.
പോവുന്ന വഴിയില്‍ കാണുന്നതെല്ലാം വേരോടെ പിഴുതെറിഞ്ഞു കൊണ്ട്, 85 ഇന്നിങ്‌സില്‍ പന്ത് എറിഞ്ഞപ്പോള്‍ ഒരു തവണ പോലും 100+ റണ്‍സ് വഴങ്ങിയിട്ടില്ല എന്ന സവിശേഷത പേറി കൊണ്ട്, കഴിഞ്ഞ ഇന്നിങ്‌സില്‍ വഴങ്ങിയ സിക്‌സറും ശേഷം നടന്ന ആഘോഷങ്ങളും തിരിച്ചു അതെ പടി രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചു നല്‍കിയ മാസ്മരിക പ്രതികാരം…!
29 വിക്കെറ്റ് കള്‍ നാലാം ദിനം ചായക്ക് മുന്‍പ് പിഴുതെറിഞ്ഞപ്പോള്‍ രണ്ടാം സ്ഥാനത്തു ഉള്ളവനെക്കാള്‍ 12 വിക്കറ്റ് ആണ് കൂടുതല്‍….! ജസ്പ്രീത് ബുംമ്രയുടെ പീക്ക് കണ്ടാസ്വധിക്കുമ്പോള്‍ അയാളില്‍ നമ്മള്‍ നിരന്തരം ആഗ്രഹിക്കുന്ന മാജിക് അദ്ദേഹം നിരന്തരം നമുക്ക് സമ്മാനിക്കുന്നു…! മറ്റുള്ളവര്‍ കളി മറക്കുമ്പോള്‍ നമുക്ക് നിരന്തരം പ്രതീക്ഷകള്‍ വര്‍ഷിച്ചു കൊണ്ടിരിക്കുന്നു.
*ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേടിയ ഇന്ത്യന്‍ പേസര്‍
*കുറഞ്ഞ പന്തില്‍ 200 വിക്കറ്റ് നേടിയ നാലാമത്തെ പേസര്‍
അതെ ബുംമ്ര ചരിത്രം കുറിക്കുകയല്ല ചരിത്രം ബുംമ്രയുടെ ഭാഗമാവുകയാണ്…! ഈയിടെ മഗ്രാത്ത് പറഞ്ഞ പോലെ 90 കളില്‍ സച്ചിന്‍ എങ്ങനെ ആണോ അതുപോലെയാണ് ഇന്ന് ബുംമ്ര..
എഴുത്ത്: ശരത്ത് കാതല്‍ മന്നന്‍
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍