ലോക ക്രിക്കറ്റില്‍ അടുത്ത് വരാനിരിക്കുന്ന ഏറ്റവും വലിയ ഇവന്റുകളൊന്ന് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയാണ്. ഇത് ഏകദിനത്തിലെ മികച്ച എട്ട് ടീമുകള്‍ കളിക്കുന്ന ഒരു ഇവന്റാണ്. പാകിസ്ഥാന്‍ അതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ തങ്ങളുടെ മത്സരങ്ങള്‍ ദുബായിലാണ് കളിക്കുന്നത്. പാകിസ്ഥാനുമായുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ബിസിസിഐ വിസമ്മതിച്ചതിനാലാണ് ഇത്.
കഴിഞ്ഞ ദിവസമാണ് ഐസിസി ഹൈബ്രിഡ് മോഡല്‍ പ്രഖ്യപിച്ചത്. എന്നിരുന്നാലും, അന്തിമ കോളിന് തൊട്ടുമുമ്പ്, പാകിസ്ഥാന്‍ മുന്‍ താരം അഹമ്മദ് ഷെഹ്സാദിന്റെ വിചിത്രമായ പ്രസ്താവന നടത്തി. ഇരുടീമുകള്‍ക്കും കളിക്കാന്‍ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഒരു സ്റ്റേഡിയം നിര്‍മ്മിക്കാനാണ് താരം നിര്‍ദ്ദേശിച്ചത്.
ഞാന്‍ ഒരു പോഡ്കാസ്റ്റ് ചെയ്തപ്പോള്‍, അതിര്‍ത്തിയില്‍ ഒരു സ്റ്റേഡിയം നിര്‍മ്മിക്കാനുള്ള ആശയം ഞാന്‍ നിര്‍ദ്ദേശിച്ചു. ഒരു ഗേറ്റ് ഇന്ത്യയിലേക്കും മറ്റേ ഗേറ്റ് പാക്കിസ്ഥാനിലേക്കും ആയിരിക്കും. കളിക്കാര്‍ അതത് ഗേറ്റുകളില്‍ നിന്ന് വന്ന് കളിക്കും- അഹമ്മദ് ഷെഹ്സാദി പറഞ്ഞു.
Read more
എന്നാല്‍ അപ്പോഴും ബിസിസിഐക്കും അവരുടെ സര്‍ക്കാരിനും പ്രശ്‌നങ്ങള്‍ ഉണ്ടാകും. അവരുടെ കളിക്കാര്‍ ഞങ്ങളുടെ അരികില്‍ ഫീല്‍ഡില്‍ വരുമ്പോള്‍ അവര്‍ക്ക് വിസ വേണ്ടിവരും, അത് അവര്‍ക്ക് ലഭിക്കില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.