ചാമ്പ്യൻസ് ട്രോഫി 2025: ഇന്ത്യക്ക് നിരാശയും പാകിസ്ഥാന് സന്തോഷ വാർത്തയും; ഇത് പണിയാകുമെന്ന് ആരാധകർ

ഫെബ്രുവരി 19 മുതൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ ദുബായിൽ എത്തി കഴിഞ്ഞു. അവിടുത്തെ പിച്ചുമായി പൊരുത്തപ്പെടാൻ വന്ന ദിവസം മുതൽ പരിശീലനം ആരംഭിച്ചിരുന്നു. ഇത്തവണ സ്‌ക്വാഡിൽ ജസ്പ്രീത് ബുംറ ഇല്ലാത്തത് ടീമിന് കിട്ടിയ തിരിച്ചടിയാണ്. ഇന്ത്യൻ സ്‌ക്വാഡിൽ ബോളിംഗ് യൂണിറ്റിനെക്കാൾ കരുത്ത് ബാറ്റിംഗ് യൂണിറ്റിനാണ്.

ചാമ്പ്യൻസ് ട്രോഫിയിൽ ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്നത് ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിനാണ്. മികച്ച ടീം ആയിട്ട് തന്നെയാണ് പാകിസ്താന്റെ വരവ്. എന്നാൽ ഇപ്പോൾ പാക്കിസ്ഥാൻ ആരാധകർക്ക് സന്തോഷകരമായ വാർത്തയാണ് പുറത്ത് വരുന്നത്. പാകിസ്ഥാൻ ഇതിഹാസം ഹാരിസ് റൗഫ് തിരികെ ടീമിനോടൊപ്പം ജോയിൻ ചെയ്യ്തു. പരിക്കേറ്റ താരം ന്യുസിലാൻഡ് ട്രൈ സീരീസ് കളിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വരവ് സ്വന്തം മണ്ണിൽ ചാമ്പ്യൻസ് ട്രോഫി കിരീടം നേടാൻ സഹായകരമാകും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ഇത്തവണ ഇന്ത്യയെ തോല്പിക്കുന്നതിനേക്കാൾ പ്രാധാന്യം കൊടുക്കുന്നത് ചാമ്പ്യൻസ് ട്രോഫി കിരീടം നേടുക എന്നതിനാണെന്ന് പറഞ്ഞിരിക്കുകയാണ് പാകിസ്ഥാൻ ഉപനായകൻ സൽമാൻ അലി ആ​ഗ.

സൽമാൻ അലി ആ​ഗ പറയുന്നത് ഇങ്ങനെ:

” ചാംപ്യൻസ് ട്രോഫിക്ക് പാകിസ്താൻ വേദിയാകുന്നതിൽ ഏറെ ആവേശമുണ്ട്. സ്വന്തം മണ്ണിൽ ചാംപ്യൻസ് ട്രോഫി കിരീടം ഉയർത്താൻ സാധിക്കുകയെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. കിരീടം നേടാനുള്ള കരുത്ത് പാകിസ്താൻ ടീമിനുണ്ട്” സൽമാൻ അലി ആ​ഗ പറഞ്ഞു.

Read more