ചാമ്പ്യൻസ് ട്രോഫി 2025: ഞാൻ ഫ്ലയിങ് കിസ് കൊടുത്തത് ആ വ്യക്തിക്ക്; തുറന്ന് പറഞ്ഞ് മുഹമ്മദ് ഷമി

ചാമ്പ്യന്‍സ് ട്രോഫിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അനായാസം ജയിച്ചു കയറി ടീം ഇന്ത്യ. സെഞ്ച്വറിയുമായി ശുഭ്മാന്‍ ഗില്‍ മുന്നില്‍നിന്നു നയിച്ച മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചു കയറിയത്. ബംഗ്ലാദേശ് മുന്നോട്ടു വെച്ച 229 റണ്‍സ് വിജയലക്ഷ്യം 46.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

മത്സരത്തിൽ മികച്ച ബോളിങ് പ്രകടനം കാഴ്ച വെച്ചത് മുഹമ്മദ് ഷമിയായിരുന്നു. 10 ഓവറിൽ 53 റൺസ് വഴങ്ങി 5 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യന്‍ ബോളറായി ചരിത്രപുസ്തകത്തില്‍ തന്റെ പേര് രേഖപ്പെടുത്തിയിരിക്കുകയാണ് ഷമി. അഞ്ച് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ അദ്ദേഹം ഫ്ലയിങ് കിസ് ആഘോഷമാണ് നടത്തിയത്. മത്സരശേഷം ആ ആഘോഷത്തെ കുറിച്ച് ഷമി സംസാരിച്ചു.

മുഹമ്മദ് ഷമി പറയുന്നത് ഇങ്ങനെ:

” അത് എന്റെ പിതാവിനുള്ളതാണ്, കാരണം അദ്ദേഹം എന്റെ റോൾ മോഡലാണ്. അദ്ദേഹം എപ്പോഴും എനിക്കൊപ്പമുണ്ട്” മുഹമ്മദ് ഷമി പറഞ്ഞു.

Read more

വെറും 5126 പന്തിലായിരുന്നു ഷമിയുടെ 200 വിക്കറ്റ് നേട്ടം. സ്റ്റാര്‍ക്കിനാകട്ടെ അതിന് 5240 പന്തുകള്‍ വേണ്ടി വന്നു. ഈ നേട്ടത്തോടെ, ഏകദിനത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന എട്ടാമത്തെ ഇന്ത്യക്കാരനായും ഷമി മാറി.