ഇന്ത്യക്കെതിരെ നടക്കാൻ പോകുന്ന മത്സരത്തിൽ അതിഥികളെ പരാജയപെടുത്തുമെന്നു തുറന്ന പറഞ്ഞിരിക്കുകയാണ് പാകിസ്ഥാൻ പേസ് ബോളർ ഹാരിസ് റൗഫ്. ദുബായ് പിച്ച് അവർക്ക് വളരെ അനുയോജ്യമായ പിച്ച് ആണെന്നും അതിനാൽ ഇന്ത്യയെ പരാജയപെടുത്താം എന്ന വിശ്വാസം ടീമിനുണ്ടെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
ഹാരിസ് റൗഫ് പറയുന്നത് ഇങ്ങനെ:
” സംശയം വേണ്ട, ദുബായിലെ സാഹചര്യം ഞങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തും. തുടര്‍ച്ചയായി രണ്ട് തവണ ഞങ്ങള്‍ ഇന്ത്യയെ ഇവിടെ തോല്‍പ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ ഈ ചരിത്രം ആവര്‍ത്തിക്കാന്‍ പരമാവധി ശ്രമിക്കും. ഇന്ത്യയെ തോല്‍പ്പിക്കുന്ന മികച്ചൊരു മത്സരമായിരിക്കും ഇതെന്നാണ് കരുതുന്നത്”
ഹാരിസ് റൗഫ് തുടർന്നു:
” മികച്ച റെക്കോഡാണുള്ള മൈതാനമാണിത്. എന്നാല്‍ പിച്ചിന്റെ സാഹചര്യം എങ്ങനെയാണെന്ന് അറിയേണ്ടതായുണ്ട്. സ്പിന്‍ പിച്ചാകാനാണ് സാധ്യത. ഇതിനെ പരമാവധി മുതലാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതാണ്” ഹാരിസ് റൗഫ് പറഞ്ഞു.
നാളെയാണ് ആരാധകർ കാത്തിരുന്ന ഇന്ത്യ പാക്കിസ്ഥാൻ മത്സരം നടക്കാൻ പോകുന്നത്. 2022 ടി 20 ലോകകപ്പ്, 2023 ഏഷ്യ കപ്പ്, 2023 ഏകദിന ലോകകപ്പ്, 2024 ടി 20 ലോകകപ്പ് എന്നി ടൂർണമെന്റുകളിൽ ഒന്നിൽ പോലും ഇന്ത്യയോട് വിജയിക്കാൻ പാകിസ്താന് സാധിച്ചിട്ടില്ല. പാക്കിസ്ഥാൻ ആതിഥേയരാകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ പരാജയപെടുത്തുന്നതാണ് അവരുടെ പ്രധാന ലക്ഷ്യം. ആദ്യ മത്സരം ന്യുസിലാൻഡിനോട് 60 റൺസിന് തോറ്റത് കൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങൾ പാകിസ്താന് നിർണായകമാണ്.