ചാമ്പ്യൻസ് ട്രോഫി 2025: ഋഷബ് പന്ത് ബെഞ്ചിൽ ഇരിക്കട്ടെ, അതാണ് ഇപ്പോൾ നല്ലത്: ഗൗതം ഗംഭീർ

ഈ മാസം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഈ ടൂർണമെന്റിൽ കപ്പ് ജേതാക്കളായെ തീരു.

ഇപ്പോൾ കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിൽ മൂന്നു ഏകദിന മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര തൂക്കിയിരുന്നു. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലും മോശമായ ബാറ്റിംഗ് പ്രകടനമായിരുന്നു വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ കാഴ്ച വെച്ചത്. തുടർന്ന് റിഷബ് പന്തിലേക്ക് അവസരം പോകും എന്ന് വിചാരിച്ചിരുന്ന സമയത്ത് ഗൗതം ഗംഭീർ രാഹുലിന് ഒരു അവസരം കൂടെ നൽകി.

തുടർന്ന് അവസാന ഏകദിനത്തിൽ 29 പന്തിൽ നിന്നായി 40 റൺസും നേടി മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിന് സാധിച്ചു. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ റിഷബ് പന്ത് കെ എൽ രാഹുൽ എന്നിവരിൽ ആർക്കായിരിക്കും ആദ്യ വിക്കറ്റ് കീപ്പിങ് ചോയ്സ് എന്ന് ആരാധകർ ചോദിച്ച് രംഗത്ത് എത്തിയിരുന്നു. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗൗതം ഗംഭീർ.

ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ:

” കെ എൽ രാഹുൽ ആണ് ആദ്യ വിക്കറ്റ് കീപ്പിങ് ചോയ്സ്. അതിൽ ഒരു സംശയവുമില്ല. റിഷബ് പന്തിന് അവസരം ലഭിക്കും, പക്ഷെ ഈ സാഹചര്യത്തിൽ ഉടനെ അത് ഉണ്ടാവില്ല, കാരണം രാഹുൽ ബാറ്റിങ്ങിലും കീപ്പിങ്ങിലും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്” ഗൗതം ഗംഭീർ പറഞ്ഞു.

Read more