ചാമ്പ്യൻസ് ട്രോഫി 2025: മൂന്ന് എന്നും എന്റെ വീക്നെസ്സാണ്, ഞെട്ടിച്ച് ഹർഷിത് റാണ; മാജിക്കൽ കണക്കിൽ അമ്പരപ്പ്

ടെസ്റ്റ്, ODI, ടി-20 എന്നി ഫോർമാറ്റുകളിൽ അരങ്ങേറിയ എല്ലാ മത്സരങ്ങളിലും മൂന്നു വിക്കറ്റ് നേട്ടങ്ങളാണ് പേസ് ബോളർ ഹർഷിത് റാണ കരസ്ഥമാക്കിയത്. ഇന്നലെ ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ മത്സരത്തിലും ഹർഷിത് മൂന്നു വിക്കറ്റുകളാണ്‌ നേടിയത്. ഇതോടെ അരങ്ങേറിയ എല്ലാ മത്സരങ്ങളിലും മൂന്നു വിക്കറ്റുകൾ നേടുന്ന ആദ്യ താരമായി മാറാൻ താരത്തിന് സാധിച്ചു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ പെർത്തിൽ നടന്ന ആദ്യ അരങ്ങേറ്റ മത്സരത്തിൽ 3 /48. ഇംഗ്ലണ്ടിനെതിരെ നടന്ന ടി-20 യിലെ ആദ്യ മത്സരത്തിൽ 3 /33. ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിലെ ആദ്യ അരങ്ങേറ്റ മത്സരത്തിൽ 3 /53. ചാമ്പ്യൻസ് ട്രോഫി ബംഗ്ലാദേശിനെതിരെ ആദ്യ മത്സരത്തിൽ 3 /31.

ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ 238 ന് ഓൾ ഔട്ട് ആക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. മുഹമ്മദ് ഷമി നേടിയ അഞ്ച് വിക്കറ്റ് നേട്ടത്തിലാണ് ബംഗ്ലാദേശിന്റെ അടി പതറിയത്. ഷമിക്ക് മികച്ച പിന്തുണ നൽകിയത് ഹർഷിത് റാണയായിരുന്നു. 7.4 ഓവറിൽ 31 റൺസിന്‌ മൂന്ന് വിക്കറ്റുകളാണ്‌ താരം നേടിയത്.

ചാമ്പ്യന്‍സ് ട്രോഫിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അനായാസം ജയിച്ചു കയറി ടീം ഇന്ത്യ. സെഞ്ച്വറിയുമായി ശുഭ്മാന്‍ ഗില്‍ മുന്നില്‍നിന്നു നയിച്ച മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചു കയറിയത്. ബംഗ്ലാദേശ് മുന്നോട്ടു വെച്ച 229 റണ്‍സ് വിജയലക്ഷ്യം 46.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടതും ശുഭ്മാന്‍ ഗില്‍ ആണ്.