ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തും കോഹ്‌ലിയും ടീമിന് ബാധ്യതയോ?, ഉള്ളത് തുറന്നുപറഞ്ഞ് ഗംഭീര്‍

ചാമ്പ്യന്‍സ് ട്രോഫി അടുത്തുകൊണ്ടിരിക്കെ എല്ലാ ടീമുകളും അതിനായുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലാണ്. പാകിസ്ഥാനിലും യുഎഇയിലുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയടക്കം ശക്തരായ ടീമുകളാണ് അണിനിരക്കുന്നത്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് പ്രമുഖ താരങ്ങളുടെ നിലവിലെ ഫോം ആശങ്ക നല്‍കുന്നുണ്ട്.

രോഹിത് ശര്‍മയുടെ നായകത്വത്തിന്‍ കീഴിലാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇറങ്ങുന്നത്. എന്നാല്‍ രോഹിത്തും വിരാട് കോഹ്‌ലിയും സമീപകാലത്തായി മോശം ഫോമിലാണ്. ഇപ്പോഴിതാ ടൂര്‍ണമെന്റിലെ കോഹ്‌ലിയുടേയും രോഹിത്തിന്റെയും റോളിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ പരിശീലകനായ ഗൗതം ഗംഭീര്‍. രണ്ട് പേര്‍ക്കും ടീമില്‍ പ്രധാന റോളാണുള്ളത് ഗംഭീര്‍ പറയുന്നു.

രോഹിത്തും കോഹ്‌ലിയും ടീമിന് വളരെയധികം മൂല്യം നല്‍കുന്ന താരങ്ങളാണ്. ഡ്രസിംഗ് റൂമില്‍ ഇവരുടെ സാന്നിധ്യം ടീമിന് പ്രത്യേക ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇവര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്.

Read more

ഇരുവരും വളരെ ആവേശത്തോടെയാണ് ടൂര്‍ണമെന്റിനായി കാത്തിരിക്കുന്നത്. രാജ്യത്തിനായി കളിക്കുകയെന്നതും മികവ് കാട്ടുകയെന്നതും ഇവര്‍ക്ക് വൈകാരികമായ കാര്യമാണ്- ഗൗതം ഗംഭീര്‍