സർഫ്രാസ് ഖാൻ- ഈ കാലഘട്ടത്തിൽ ടെസ്റ്റിൽ പോലും താരങ്ങൾ ടി 20 മോഡിൽ ബാറ്റ് ചെയ്യുമ്പോൾ ഇന്ത്യൻ യുവനിരയും ആക്രമിച്ചു കളിക്കുന്ന കാര്യത്തിൽ ഒട്ടും മോശമല്ല എന്ന് സമീപകാലത്തെ ആക്രമണ ബാറ്റിംഗിലൂടെ ഇന്ത്യൻ താരങ്ങൾ തെളിയിക്കുകയാണ്. ഋഷഭ് പന്ത് വന്നതിൽ പിന്നെ ആകെ മൊത്തത്തിൽ ടെസ്റ്റ് കളിക്കുന്ന അപ്രോച്ചിൽ വന്ന മാറ്റം ഇപ്പോഴിതാ സര്ഫറാസും ഏറ്റെടുത്തിരിക്കുന്നു.
ഇന്നൊവേറ്റീവ് സ്റ്റൈലിൽ എങ്ങനെ ടെസ്റ്റ് ക്രിക്കറ്റിനെ കൊണ്ടുപോകാം എന്ന് തെളിയിച്ചുകൊണ്ട് സർഫ്രാസ് ഖാൻ എന്ന ചെറുപ്പക്കാരനെ കിവീസിനെതിരെ തകർപ്പൻ സെഞ്ച്വറി നേടി ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുകയാണ്. ആദ്യ ഇന്നിങ്സിൽ പൂജ്യനായി മടങ്ങിയ ശേഷം തിരികെയെത്തി ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ഇറങ്ങുമ്പോൾ ഒരുപാട് പ്രതീക്ഷകൾ സർഫ്രാസിന്റെ തോളിൽ ഉണ്ടായിരുന്നു. ഇന്നലത്തെ അവസാന പന്തിൽ കോഹ്‌ലി കൂടി പുറത്തായ സാഹചര്യത്തിൽ സർഫ്രാസ് കളിക്കാതിരുന്നാൽ ശരിയാകില്ല എന്ന് ഉറപ്പായിരുന്നു.
എന്നാൽ സൂക്ഷിക്ക് കളിക്കേണ്ട സാഹചര്യത്തിൽ പോലും തന്റെ തനത് ശൈലി വിടാതെ ബാറ്റ് ചെയ്ത സർഫ്രാസ് ഗംഭീര സെഞ്ചുറിയാണ് സ്വന്തമാക്കിയിരിക്കുന്നത്. പന്തിനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി ഗംഭീര ഷോട്ടുകൾ നല്ല ടൈമിങ്ങിൽ കളിച്ചാണ് താരം സെഞ്ച്വറി സ്വന്തമാക്കിയിരിക്കുന്നത്.
എന്തായാലും സർഫ്രാസിന്റെ ബാറ്റിംഗ് കാണുമ്പോൾ അത് നൽകുന്ന ആസ്വാദന വിരുന്ന് ഒന്ന് വേറെ തന്നെയാണെന്ന് പറഞ്ഞ കുൽദീപിന് തെറ്റിയില്ല എന്ന് ഉറപ്പിക്കാം. നിലവിൽ 280 – 3 എന്ന നിലയിലാണ് ഇന്ത്യ നിൽക്കുന്നത്.