ഷെമിന്‍ അബ്ദുള്‍മജീദ്
കുറച്ച് കാലം മുന്‍പേ ഇന്ത്യയുടെ ഫീല്‍ഡിങ് വളരെ മികച്ചത് ആയിരുന്നു. ഫിറ്റ്‌നസ്സിനോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം, ഫീല്‍ഡില്‍ കാണിക്കുന്ന അഗ്രസീവ്‌നെസ്സ് ഒക്കെ ആ കാലത്ത് ശാസ്ത്രി – കോഹ്ലി കോമ്പോയുടെ മുഖമുദ്രയായിരുന്നു.
പക്ഷേ ഇന്ത്യയെ മികച്ച അഗ്രസീവ് ഫീല്‍ഡിങ് യൂണിറ്റ് ആക്കിയതിന് പിന്നില്‍ ആര്‍. ശ്രീധര്‍ എന്ന മികച്ച കോച്ചിന്റെ സാന്നിദ്ധ്യമായിരുന്നു എന്ന് പറയേണ്ടി വരും. മികച്ച പ്ലേയര്‍ ആണെങ്കില്‍ കൂടി ഫിറ്റ്‌നസ്സ് ഇല്ലെങ്കില്‍ ടീമിലേക്ക് കയറുക ബുദ്ധിമുട്ടായിരുന്ന ആ കാലമൊക്കെ ഇപ്പൊ മാറിയിരിക്കുന്നു.
യോ – യോ ടെസ്റ്റ് ഇപ്പോ ഉണ്ടോ എന്നറിയില്ല. ഫിറ്റ്‌നസ്സ് നിയമങ്ങള്‍ റിലാക്‌സഡ് ആക്കിയിരിക്കുന്നു. മികച്ച പ്രകടനം പുറത്തെടുക്കുന്ന ചില താരങ്ങള്‍ക്ക് ഫിറ്റ്‌നസ്സ് നിയമങ്ങള്‍ മൂലം ടീമില്‍ ഇടം നേടാന്‍ കഴിയാത്തതാണ് നിയമങ്ങള്‍ റിലാക്‌സഡ് ആക്കിയതിന്റെ ഒരു കാരണം.
അതിന്റെ ഫലം ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്. തുടര്‍ച്ചയായ പരിക്കുകള്‍, മിസ് ഫീല്‍ഡുകള്‍, ക്യാച്ച് ഡ്രോപ്പുകള്‍ എല്ലാം ജയിക്കേണ്ട കളികളെ പരാജയത്തിലേക്ക് തള്ളി വിടുന്നു. ഫിറ്റ്‌നസ്സ് പ്രധാനമാണ്. അതിനൊപ്പം മികച്ച ഫീല്‍ഡിങ് കോച്ചിന്റെ സാന്നിദ്ധ്യവും. ആര്‍. ശ്രീധറെപ്പോലെയുള്ള ഒരു ഫീല്‍ഡിങ് കോച്ചിന്റെ സേവനം ഇന്ത്യ വീണ്ടും ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍