2025 ലെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് മുംബൈ ഇന്ത്യൻസിനെതിരായ മികച്ച വിജയത്തോടെയാണ് തുടക്കം കുറിച്ചത്. പക്ഷേ ടീമിന്റെ പിന്നെയുള്ള മത്സരങ്ങൾ ടീമിനെ സംബന്ധിച്ച് അത്ര നല്ല രീതിയിൽ അല്ല പോയത്. തുടർച്ചയായ രണ്ട് തോൽവികൾ ഉണ്ടായതിനേക്കാൾ ടീം തോറ്റ രീതിയാണ് കൂടുതൽ ആശങ്ക ഉണ്ടാക്കുന്നത്. ആദ്യം ചെപ്പോക്കിൽ ആർസിബിക്കെതിരെയും പിന്നീട് ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസിനെതിരെയും ഉണ്ടായ തോൽവികൾ ടീമിന്റെ ദൗർബല്യം മുഴുവൻ കാണിക്കുന്നത് ആയിരുന്നു.
ടീം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ദുർബലമായ മധ്യനിര ആണ്. ഓപ്പണർമാർ തിളങ്ങാത്ത സാഹചര്യം ഉണ്ടായാൽ റൺ ഉയർത്തേണ്ട മധ്യനിരയിൽ കളി മുന്നോട്ട് കൊണ്ടുപോകാൻ തക്ക ശേഷിയുള്ള താരങ്ങൾ ഇല്ലെന്നുളത് ഈ രണ്ട് മത്സരങ്ങളിലും കണ്ടതാണ്. എന്തായാലും ചെന്നൈ ടീമിൽ അതിനുള്ള പരിഹാരമായി ആരാധകർ പറയുന്ന പേരാണ് വാൻഷ് ബേദി എന്ന യുവതാരത്തിന്റെ.
2025 ലെ ഐപിഎൽ ലേലത്തിൽ വെറും 55 ലക്ഷം രൂപയ്ക്ക് വാങ്ങിയ വാൻഷ് ബേദിയെ ചെന്നൈ കൂടെ കൂട്ടിയപ്പോൾ അത് മികച്ച ഒരു ഡീൽ ആയെന്നുള്ള വിലയിരുത്തൽ ആയിരുന്നു ആരാധകർക്കും ഉണ്ടായിരുന്നത്. പേസിനെയും സ്പിന്നിനെയും ഒരേ പോലെ കളിക്കാനുള്ള കഴിവും കൂൾ രീതിയും ആണ് താരത്തെ ടീമിൽ എത്തിക്കാൻ ടീമിനെ പ്രേരിപ്പിച്ച ഘടകം.
നല്ല ഒരു വിക്കറ്റ് കീപ്പർ കൂടിയായ താരം “ധോണിയുടെ പിൻഗാമി” എന്ന ടാഗ് ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ധോണിയെ പോലെ തന്നെ വളരെ കൂൾ ആയിട്ടുള്ള ആറ്റിട്യൂഡ് ആണ് താരത്തെ വ്യത്യസ്തനാകുന്നത്. ഡൽഹി പ്രീമിയർ ലീഗിൽ 9 ഇന്നിംഗ്‌സുകളിൽ നിന്ന് 185 എന്ന സ്ട്രൈക്ക് റേറ്റിൽ 221 റൺസ് നേടിയ താരത്തെ ചെന്നൈ വിളിച്ചെടുക്കുക ആയിരുന്നു. ഐപിഎല്ലിൽ നിലവിൽ പാടുപെടുന്ന ടീമിന് പരീക്ഷിക്കാവുന്ന തരത്തിൽ ഉള്ള താരമാണ് താൻ എന്ന് വാൻഷ് ബേദി എന്ന് ഉറപ്പിക്കാം.
Vansh bedi at 4 will sort out all our concerns
Give him a chance @ChennaiIPL
— FAFian™ (@SanthosH_S13) March 31, 2025