CT 2025 ഫൈനൽ: ശ്രേയസിന്റെ അയ്യരുകളി; ടൂർണമെന്റിൽ ഉടനീളം ഇന്ത്യൻ ടീമിന്റെ വിശ്വസ്തൻ

ആവേശകരമായ ഫൈനൽ മത്സരത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയാകുന്നത്. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ടോസ് നേടിയ ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് വിജയിക്കാൻ 252 റൺസ്. ഇന്ത്യൻ സ്പിന്നർമാരായ കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിവരുടെ മാജിക്കൽ ബോളിങ് പ്രകടനത്തിൽ ന്യുസിലാൻഡ് ബാറ്റർമാർക്ക് നിസഹായരായി പോകേണ്ടി വന്നു.

ടൂർണമെന്റിൽ ഉടനീളം ശ്രേയസ് അയ്യരിന്റെ തകർപ്പൻ പ്രകടനത്തിനാണ് ഇന്ത്യൻ ആരാധകർ സാക്ഷിയായത്. ഇപ്പോൾ നടക്കുന്ന മത്സരത്തിൽ 48 റൺസാണ് താരം നേടിയത്. 62 പന്തിൽ 2 ഫോറും 2 സിക്സറുകളും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായി ശ്രേയസ് മാറി.

ന്യുസിലാൻഡ് ബാറ്റർമാർക്ക് മോശം സമയമാണ് ഇന്ത്യൻ സ്പിന്നർമാർ നൽകിയത്. ഇന്ത്യക്ക് വേണ്ടി ബോളിങ്ങിൽ രണ്ട് വിക്കറ്റുകൾ വീതം കുൽദീപ് യാദവും, വരുൺ ചക്രവർത്തിയും വീഴ്ത്തി. കൂടാതെ രവീന്ദ്ര ജഡേജ മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റുകളും നേടി മികച്ച പ്രകടനം കാഴ്ച് വെച്ചു.

ന്യുസിലാൻഡിന് വേണ്ടി ഡാരിൽ മിച്ചൽ (63), മൈക്കിൾ ബ്രെസ്‌വെൽ (53*), രചിൻ രവീന്ദ്ര (37), ഗ്ലെൻ ഫിലിപ്സ് (34) വിൽ യാങ് (15), ടോം ലതാം (14) കെയ്ൻ വില്യംസൺ (11) മിച്ചൽ സാന്റ്നർ (8).

Read more