ആവേശകരമായ ക്രിക്കറ്റ് മാമാങ്കത്തിനാണ് ആരാധകർ സാക്ഷിയാകാൻ പോകുന്നത്. 25 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ന്യുസിലാൻഡും ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നു. സെമി ഫൈനലിൽ ഓസ്ട്രേലിയയെയും സൗത്ത് ആഫിക്കയെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനലിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. മാർച്ച് 9 ന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.
ഫൈനൽ മത്സരത്തിന് വേണ്ടി തയ്യാറെടുക്കുമ്പോൾ ന്യുസിലാൻഡിന് തിരിച്ചടിയായി പേസ് ബോളർ മാറ്റ് ഹെൻറിയുടെ പരിക്ക്. ഫൈനൽ മത്സരത്തിൽ ഇറങ്ങാനുള്ള സാധ്യത വളരെ കുറവാണ്. സെമി ഫൈനലിൽ സൗത്ത് ആഫ്രിക്കയുടെ ഹെൻറിച്ച് ക്ലാസ്സന്റെ വിക്കറ്റ് എടുത്തത് മാറ്റ് ഹെൻറിയായിരുന്നു. ഡൈവ് ചെയ്യുന്നതിനിടയിൽ അദ്ദേഹം തോൾ ഇടിച്ച് വീണിരുന്നു. തുടർന്ന് പരിക്ക് പറ്റിയ താരം ഉടൻ തന്നെ ഫിസിയോയുടെ സഹായം തേടിയെങ്കിലും മത്സരത്തിൽ തുടരാൻ സാധിച്ചില്ല. ആ മത്സരത്തിൽ 7 ഓവർ എറിഞ്ഞ ഹെന്രി 42 റൺസ് വഴങ്ങി 2 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.
ഇന്ത്യക്കെതിരെ നടന്ന മത്സരത്തിൽ ഹെൻറിയായിരുന്നു അഞ്ച് വിക്കറ്റുകളും നേടിയിരുന്നത്. ഇന്ത്യക്ക് മേൽ സമ്മർദ്ദം ചിലത്തുന്ന ബോളറാണ് മാറ്റ് ഹെന്രി. അദ്ദേഹത്തിന്റെ അഭാവം ന്യുസിലാൻഡിന് തിരിച്ചടിയും, ഇന്ത്യക്ക് ആശ്വാസവുമാണ്. നാലു കളികളിൽ നിന്നായി 10 വിക്കറ്റുകൾ നേടിയ മാറ്റ് ഹെന്രി തന്നെയാണ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം.