ആവേശകരമായ ക്രിക്കറ്റ് മാമാങ്കത്തിനാണ് ആരാധകർ സാക്ഷിയാകാൻ പോകുന്നത്. 25 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ന്യുസിലാൻഡും ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നു. സെമി ഫൈനലിൽ ഓസ്ട്രേലിയയെയും സൗത്ത് ആഫിക്കയെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനലിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. മാർച്ച് 9 ന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.
സെമിയിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ 4 വിക്കറ്റുകൾക്കാണ് വിജയിച്ചത്. ഇന്ത്യയുടെ വിജയ ശില്പിയായത് വിരാട് കോഹ്ലിയായിരുന്നു. അദ്ദേഹം ഇന്ത്യക്ക് വേണ്ടി 98 പന്തിൽ 5 ബൗണ്ടറികൾ അടക്കം 84 റൺസ് നേടി. വിരാട് കോഹ്‌ലിയുടെ ഭാര്യയും, പ്രമുഖ ബോളിവുഡ് നടിയുമായ അനുഷ്ക ശർമയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
വിരാടിന്റെ ബാറ്റിംഗ് സമയത്ത് അനുഷ്ക ഗാലറിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു. 84 റൺസ് എടുത്ത വിരാട് ആകെ നേടിയത് 5 ബൗണ്ടറികൾ മാത്രമാണ്. 56 റൺസും സിംഗിൾ അടിച്ചാണ് റൺസ് നേടിയത്. തന്റെ ഭർത്താവിന്റെ പതുക്കെയുള്ള ബാറ്റിംഗ് പ്രകടനം കണ്ടിട്ടാവണം അനുഷ്ക ഉറങ്ങി പോയത് എന്നാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പറയുന്നത്.
anushka slept lolz it was so funny to watch 😭😭😭pic.twitter.com/Q4XkUVHnux
— . (@madhub4la) March 5, 2025
കൊഹ്ലിയുമായുള്ള ശ്രേയസ് അയ്യരുടെ കൂട്ടുകെട്ടാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. ശ്രേയസ് 62 പന്തിൽ 3 ബൗണ്ടറികൾ അടക്കം 45 റൺസ് നേടി. ടീമിന് വേണ്ടി അവസാനം വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച താരങ്ങളാണ് കെ എൽ രാഹുൽ ഹാർദിക് പാണ്ട്യ സഖ്യം. രാഹുൽ 42* റൺസും, പാണ്ട്യ 28 റൺസും നേടി. രോഹിത് ശർമ്മ 28 റൺസ്, ശുഭ്മാൻ ഗിൽ 8 റൺസ്, രവീന്ദ്ര ജഡേജ 2* റൺസ് നേടി.