അബുദാബിയിലെ കൗതുകപ്പെട്ടികള്‍; അപൂര്‍വ്വ കാഴ്ചയുടെ വീഡിയോ വൈറല്‍

ട്വന്റി20 ലോക കപ്പ്‌ സൂപ്പര്‍ 12ലെ ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ ഗാലറി വ്യത്യസ്തമായൊരു കാഴ്ചയ്ക്ക് വേദിയായി. സാമൂഹിക അകലം പാലിക്കാനുള്ള പുതിയ വഴിയാണ് അബുദാബിയില്‍ കണ്ടത്.

നാലുവശവും അടച്ച പ്രത്യേക ഇടത്തിനുള്ളിലിരുന്നാണ് കുടുംബങ്ങള്‍ കളി കണ്ടത്. വെള്ളം നിറം പൂശിയ നാല് ചെറു വേലികള്‍കൊണ്ടുണ്ടാക്കിയ ബോക്‌സ് രൂപം ടെലിവിഷന്‍ കാഴ്ചക്കാരില്‍ കൗതുകം പടര്‍ത്തി.

സോഷ്യലി ഡിസ്റ്റന്‍സ്ഡ് ഫാമിലി പോഡുകളുടെ വീഡിയോ ഐസിസിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. കോവിഡ് കാലത്തു രൂപപ്പെട്ട പുതിയ ആശയമായി ഇനിയും കായിക മത്സരവേദികളില്‍ ഇതു പരീക്ഷിക്കപ്പെടുമെന്ന് കരുതപ്പെടുന്നു.

View this post on Instagram

A post shared by ICC (@icc)

Read more