ഐപിഎൽ 2024 ലെ ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവും (ആർസിബി) തമ്മിലുള്ള ആദ്യ മത്സരം അഞ്ച് തവണ ചാമ്പ്യൻമാരായ റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ നായകനായി അരങ്ങേറ്റം കുറിച്ചുള്ള ആദ്യ പോരാട്ടമായിരുന്നു. എന്നിരുന്നാലും, ഋതുരാജ് ആയിരുന്നില്ല നായകനും എന്നും എം എസ് ധോണി ആയിരുന്നു നായകനും എന്നുമാണ് ആരാധകർ പറയുന്നത്. കളത്തിൽ തീരുമാനങ്ങൾ എടുത്തതും ഫീൽഡ് സെറ്റ് ചെയ്തതും ധോണി തന്നെ ആയിരുന്നു എന്നുമാണ് ക്യാമറയിൽ കാണുമ്പോൾ നമുക്ക് മനസിലായ കാര്യം.
ദീർഘകാലം സിഎസ്‌കെയ്‌ക്കൊപ്പമുണ്ടായിരുന്ന സുരേഷ് റെയ്‌ന ഉൾപ്പെടെയുള്ള മറ്റ് വെറ്ററൻമാർക്കൊപ്പം കമൻ്ററി ബോക്‌സിൽ നിന്ന് വീരേന്ദർ സെവാഗ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പറയുക ആയിരുന്നു. തമാശ നിറഞ്ഞ അഭിപ്രായങ്ങൾ പല കാലഘട്ടത്തിൽ പറഞ്ഞിട്ടുള്ള വിരു, ധോണിയാണ് ഇപ്പോഴും ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാണെന്നും ഓപ്പണിംഗ് ബാറ്റർ ഋതുരാജ് അല്ലെന്നും പറഞ്ഞു. അദ്ദേഹത്തോടൊപ്പമിരുന്ന് റെയ്‌ന അഭിപ്രായത്തോട് വിയോജിക്കുകയും ഗെയ്ക്ക്‌വാദാണ് ടീമിനെ നയിക്കുന്നതെന്ന് വിരുവിനോട് പറയുകയും ധോണി സഹായിക്കുക മാത്രമാണ് ചെയ്തത് എന്ന് അവകാശപ്പെടുകയും ചെയ്തു.
എന്നിരുന്നാലും, ബ്രോഡ്കാസ്റ്റിംഗ് ചാനലിൽ നിന്നുള്ള ഫൂട്ടേജുകൾ കണ്ടതിന് തൊട്ടുപിന്നാലെ, എല്ലാ നിർദ്ദേശങ്ങളും നൽകുന്നത് ധോണിയാണെന്ന് വിരു തെളിയിക്കുക ആയിരുന്നു.”ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ ക്യാപ്റ്റനാണ് ധോണി, അദ്ദേഹം നൽകിയ നിർദ്ദേശങ്ങൾ പാലിക്കാൻ മാത്രമാണ് റുതുരാജ് അവിടെയുള്ളത്,” വീരേന്ദർ സെവാഗ് പറഞ്ഞു.
ആദ്യം ഈ അഭിപ്രായത്തോട് വിയോജിച്ച റെയ്ന അവസാനം വീഡിയോ കണ്ടതോടെ അതിനോട് അനുകൂലിക്കുകയും ചെയ്തു. നായകനായ ആദ്യ മത്സരത്തിൽ തന്നെ സിഎസ്‌കെയ്‌ക്കൊപ്പം വിജയം നുണഞ്ഞ് ഋതുരാജ് ഗെയ്ക്വാദ് നിന്നപ്പോൾ ആർസിബിക്ക് ഇത്തവണയും ചെന്നൈക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ആയില്ല. ഐപിഎൽ 17ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ആർസിബിക്കെതിരെ സിഎസ്‌കെ ആറ് വിക്കറ്റിന് ജയിച്ചുകയറി. ആർസിബി മുന്നോട്ടുവെച്ച 174 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സിഎസ്‌കെ മറികടന്നു. 15 ബോളിൽ 37 റൺസെടുത്ത രചിൻ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ.
Meanwhile rituraj:- par caption to mai hu na 😞👇🏻 #RCBvCSK #CSKvsRCB #ViratKohli𓃵 #Dhoni pic.twitter.com/Jl0dfSkmqr
— Dr. Raxit (@RaxitKhandelwal) March 22, 2024
Brilliant come back by CSK after the first 26 balls. Ruturaj’s bowling changes under pressure were impressive. #CSKvsRCB
— Irfan Pathan (@IrfanPathan) March 22, 2024
Read more