ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ ഇനി കാണിക്കരുത് മിസ്റ്റർ കോച്ച്, ആ താരത്തിന്റെ കാര്യത്തിൽ കാണിച്ചത് അബദ്ധം; ഗംഭീറിന് ഉപദേശവുമായി ആകാശ് ചോപ്ര

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ നിന്ന് ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി പുറത്തായി. കൊൽക്കത്തയിൽ നടന്ന പരമ്പരയുടെ ആദ്യ മത്സരത്തിൽ ഒരു സൈഡ് സ്ട്രെയിൻ അനുഭവിച്ച അദ്ദേഹം രണ്ടാം മത്സരത്തിൽ ഇറങ്ങിയിരുന്നില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് ടെസ്റ്റുകളിലും കളിച്ച അദ്ദേഹം ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ നാലാം മത്സരത്തിൽ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു.

നിതീഷിന്റെ പരിക്ക് ഇന്ത്യക്ക് നിരാശ സമ്മാനിക്കുന്ന വാർത്ത ആണെന്ന് ആകാശ് ചോപ്ര പറഞ്ഞു. ” നിതീഷ് പരമ്പരയിൽ നിന്ന് പുറത്തായി കഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുമ്പോൾ നിങ്ങളുടെ ജോലിഭാരം വ്യത്യസ്തമാണ്.” അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റുകളിലും റെഡ്ഡി പ്ലെയിംഗ് ഇലവൻ്റെ ഭാഗമായിരുന്നുവെന്നും ചോപ്ര എടുത്തുപറഞ്ഞു. “അദ്ദേഹം ഓസ്‌ട്രേലിയയിൽ അഞ്ച് ടെസ്റ്റുകൾ കളിച്ചു, അത് അദ്ദേഹത്തിൻ്റെ ശരീരത്തെ ബാധിച്ചു. അവൻ ഒരു യുവ ക്രിക്കറ്ററാണ്, നിങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് പുതിയ ആളാകുമ്പോൾ ശരീരം ക്രിക്കറ്റിനോട് അഡ്ജസ്റ്റ് ആയി വരാൻ സമയം എടുക്കും, ”അദ്ദേഹം കൂട്ടിച്ചേർത്തു.

“അദ്ദേഹത്തിൻ്റെ ശരീരം ഇത്തരത്തിലുള്ള ജോലിഭാരത്തിന് തയ്യാറായില്ല, അവൻ പരിക്ക് പറ്റി പുറത്തായി . ശിവം ദുബെയാണ് പകരം വന്നിരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

എന്തായാലും പരമ്പരയിൽ മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് നിലവിൽ നിതീഷ് പുറത്തായത് തിരിച്ചടിയാകില്ല.