RCB VS DC: കോഹ്ലി കാണിച്ചത് മര്യാദക്കേട്, എന്തിന് അവനെ ഔട്ടാക്കി, ഇങ്ങനെ ചെയ്യരുതായിരുന്നു, രോഷത്തില്‍ ആരാധകര്‍

ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പുരോഗമിക്കുകയാണ്. ആദ്യ ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും വിരാട് കോഹ്ലിയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ആര്‍സിബിക്ക് തിരിച്ചടിയായിരിക്കുകയാണ്. 17 പന്തുകളില്‍ 37 റണ്‍സെടുത്ത ഫില്‍ സാല്‍ട്ട് പവര്‍പ്ലേ ഓവറുകളില്‍ ടീമിനായി കത്തിക്കയറിയിരുന്നു. വിരാട് കോഹ്ലിയും മറുഭാഗത്ത് താരത്തിന് മികച്ച പിന്തുണ നല്‍കി. എന്നാല്‍ ടീം സ്‌കോര്‍ 3.5 ഓവറില്‍ 61 റണ്‍സില്‍ നില്‍ക്കെയാണ് സാള്‍ട്ടിന്റെ ആ പുറത്താവല്‍ ഉണ്ടായത്.

ഡല്‍ഹി സ്പിന്നര്‍ വിപ്രജ് നിഗത്തിന്റെ പന്തില്‍ സിംഗിളിനായി ശ്രമിക്കവേ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ സാള്‍ട്ടിനെ റണ്ണൗട്ടാക്കുകയായിരുന്നു. സിംഗിളിനായി പാതി ദൂരം പിന്നിട്ട സാള്‍ട്ട് കോഹ്ലി തിരിച്ചോടിയ സമയത്ത് ക്രീസില്‍ തിരിച്ചെത്താന്‍ ശ്രമിക്കവെയാണ് റണ്ണൗട്ടായത്. സാള്‍ട്ട് പുറത്തായി കുറച്ചുകഴിയുംമുന്‍പേ തന്നെയായിരുന്നു കോഹ്ലിയും മടങ്ങിയത്. വിപ്രജ് നിഗത്തിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് താരത്തെ ക്യാച്ചെടുത്ത് പുറത്താക്കിയത്.

14 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 22 റണ്‍സാണ് താരം നേടിയത്. ഇന്നത്തെ കളിയില്‍ മറ്റൊരു റെക്കോഡും കോഹ്ലി തന്റെ സ്വന്തം പേരിലാക്കി. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി 1000 ബൗണ്ടറികള്‍ നേടുന്ന ബാറ്റര്‍ എന്ന റെക്കോര്‍ഡാണ് കോഹ്ലി ഡല്‍ഹിക്കെതിരെ നേടിയത്.

Read more